Mars Transit 2023: ജ്യോതിഷ പ്രകാരം, ഉടന്‍തന്നെ ചൊവ്വ സംക്രമിക്കാൻ പോകുന്നു. 2023 ആഗസ്റ്റ് 18 നാണ് ചൊവ്വ സംക്രമണം നടക്കുക. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, ആ വ്യക്തി ശക്തനും ഭയരഹിതനും ധനവാനും ആയിരിയ്ക്കും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത്, ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്.
ആഗസ്റ്റ് 18 ന് ചൊവ്വ കന്നി രാശിയില്‍ സംക്രമിക്കുമ്പോള്‍ അത് ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരിക. അതായത്, ചില രാശിക്കാര്‍ക്ക് ഈ സമയം ഏറെ സന്തോഷം നിറഞ്ഞതയിരിയ്ക്കും. ഒപ്പം ഈ രാശിക്കാര്‍ ദാമ്പത്യ സുഖം ആസ്വദിക്കും. ചൊവ്വയുടെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ അനുകൂല സമയമാണ് പ്രദാനം ചെയ്യുന്നത്. ചൊവ്വ സംക്രമണം ഏറെ ശുഭകരമായ ഫലം നല്‍കുന്ന രാശിക്കാര്‍ ഇവരാണ്...
വൃശ്ചികം ( Scorpio Zodiac Sign) വൃശ്ചിക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം ഏറെ ശുഭകരമായിരിക്കും. ശക്തമായ ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കാന്‍ നിങ്ങൾക്ക് കഴിയും. എതിരാളികളെ പരാജയപ്പെടുത്തും. വായ്പയെടുക്കാൻ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ക്ക് ലഭിക്കും, ശാരീരിക അസ്വസ്ഥതയില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ഈ സമയം ആരോഗ്യനിലയില്‍ ലഭിക്കുന്ന പുരോഗതി വലിയ ആശ്വാസം നൽകും. ഒപ്പം അവിചാരിതമായി ലഭിക്കുന്ന പണം ഗുണം ചെയ്യും.
ധനു (Sagittarius Zodiac Sign) ചൊവ്വയുടെ സംക്രമണം ധനു രാശിക്കാര്‍ക്ക് തൊഴിൽ രംഗത്ത് ഏറെ മാറ്റങ്ങൾ കൊണ്ടുവരും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കും. ഇത് അവരുടെ കരിയറിലെ ഒരു വലിയ നാഴികക്കല്ലായി മാറും. ഈ രാശിക്കാര്‍ ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞവരായിരിക്കും. ജോലിസ്ഥലത്ത് പ്രശംസ ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ വ്യക്തിജീവിതം ഈ സമയത്ത് അത്ര മെച്ചമായിരിക്കില്ല. അതിനാല്‍ ജാഗ്രത പാലിയ്ക്കുക.
മകരം (Capricorn Zodiac Sign) ചൊവ്വയുടെ സംക്രമം മകരം രാശിക്കാർക്ക് ആരോഗ്യപരമായ നേട്ടങ്ങൾ നൽകും. തീർത്ഥാടനത്തിന് പോകാനുള്ള അവസരം ലഭിക്കും. ഇത് ദാനധര്‍മ്മങ്ങള്‍ക്ക് പറ്റിയ സമയം. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സംസാരത്തിൽ സംയമനം പാലിച്ചാൽ വലിയ നേട്ടം ഉണ്ടാകും.
കർക്കിടകം രാശി (Cancer Zodiac Sign) കർക്കടക രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം അതീവ ശുഭകരമായിരിക്കും. ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരില്‍ പുതിയ ഊർജ്ജവും ധൈര്യവും ആത്മവിശ്വാസവും നല്‍കും. ഈ രാശിക്കാര്‍ സ്വതവേ ആശയവിനിമയത്തിൽ പ്രാവീണ്യമുള്ളവര്‍ ആയിരിയ്ക്കും. ഇത് ഇവരെ പ്രശ്നങ്ങളെ നിർഭയം നേരിടാനും വിജയം നേടാനും സഹായിയ്ക്കും. മാധ്യമങ്ങൾ, അഭിഭാഷകർ, എഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ ശുഭകരമാണ്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)