Samantha: സ്റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത; ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് സാമന്ത. തെലുങ്ക്, തമിഴ് സിനിമകളിലാണ് പ്രധാനമായും അഭിനയിക്കുന്നതെങ്കിലും ഇങ്ങ് കേരളത്തിലും സാമന്തയ്ക്ക് നിരവധി ആരാധകരുണ്ട്.

 

Samantha latest photos: ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സാമന്ത കരിയ‍ർ ആരംഭിച്ചത്. 

1 /7

നീണ്ട 13 വർഷത്തെ കരിയറിനിടെ 50-ഓളം ചിത്രങ്ങളുടെ ഭാ​ഗമാകാൻ സാമന്തയ്ക്ക് കഴിഞ്ഞു. 

2 /7

ഇതിനോടകം തന്നെ നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും സാമന്തയ്ക്ക് ലഭിച്ചിട്ടുണ്ട്. 

3 /7

വിവാഹ മോചനവും തുടര്‍ന്ന് വന്ന ആരോഗ്യ പ്രശ്നങ്ങളുമെല്ലാം അതിജീവിച്ച് വന്‍ തിരിച്ചുവരവ് നടത്തിയ താരം കൂടിയാണ് സാമന്ത.

4 /7

പേശികള്‍ ദുര്‍ബലമാകുകയും ക്ഷീണിക്കുകയും ചെയ്യുന്ന മയോസിറ്റിസ് എന്ന അപൂർവ രോ​ഗമാണ് സാമന്തയെ ബാധിച്ചത്. 

5 /7

നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത് അവധിക്കാലം ആഘോഷിക്കുകയാണ് സാമന്ത.

6 /7

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് സാമന്ത.

7 /7

സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola