Mars Transit 2023: ഒക്ടോബര്‍ മാസം ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി ഭാഗ്യം!! ചൊവ്വ സംക്രമണം നല്‍കും പണത്തിന്‍റെ പെരുമഴ

Mars Transit 2023:  ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്‍റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം ജ്യോതിഷത്തിലെ 12  രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു.  

ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ സംഭവിക്കുന്ന പല പ്രധാന സംക്രമങ്ങളും 12 രാശിചിഹ്നങ്ങളെയും ബാധിക്കും. ഇവയിൽ ചൊവ്വയുടെ സംക്രമണം രണ്ട് രാശിക്കാർക്ക് വളരെയേറെ ശുഭഫലങ്ങൾ നൽകാൻ പോകുന്നു. 

1 /5

ജ്യോതിഷത്തിൽ ചൊവ്വയെ ഊർജ്ജത്തിന്‍റെ പ്രതീകമായാണ്  കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വ ബലവാനാണെങ്കിൽ ആ വ്യക്തി ഊർജ്ജസ്വലനായിരിക്കും.   

2 /5

ജ്യോതിഷം അനുസരിച്ച്. ഒക്‌ടോബർ 3ന് ചൊവ്വ തുലാം രാശിയിൽ സംക്രമിക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ, രണ്ട് രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് പ്രത്യേകിച്ച് പ്രയോജനം ലഭിക്കും. ഈ രാശിക്കാര്‍ക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ അവരുടെ ആഗ്രഹം പോലെ വിജയം ലഭിക്കും.

3 /5

ചൊവ്വ ഇപ്പോൾ കന്നിരാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. ഒക്ടോബർ 3 ന് വൈകുന്നേരം 05:58 ന് തുലാം രാശിയിൽ പ്രവേശിക്കും. ചൊവ്വ 43 ദിവസമാണ് ഒരേ രാശിയില്‍ തുടരുന്നത്. ഈ സമയം ചില  രാശിക്കാരെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ സമയമായിരിയ്ക്കും. 

4 /5

മകരം രാശി   (Capricorn Zodiac Sign)   ജ്യോതിഷ പ്രകാരം, ചൊവ്വ ഉന്നതനാണ്, അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലായ്പ്പോഴും ശുഭകരമായ ഫലങ്ങൾ ലഭിക്കും. തുലാം രാശിയിൽ ചൊവ്വയുടെ സംക്രമം മൂലം മകരം രാശിയുടെ വരുമാനം വര്‍ദ്ധിക്കും. ഈ രാശിക്കാർക്ക് അവരുടെ ആഗ്രഹപ്രകാരം തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വിജയം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഇത് മാത്രമല്ല, വ്യാഴവും ചൊവ്വയും സൂര്യനും വരുമാന ഗൃഹത്തിൽ നിന്നാൽ പണത്തിന് ക്ഷാമമില്ലെന്ന് ജ്യോതിഷികൾ പറയുന്നു. ഈ സമയത്ത് ഈ രാശിക്കാര്‍ പണം കൊണ്ട് കളിക്കും.

5 /5

ധനു രാശി  (Sagittarius Zodiac Sign) ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം കാരണം, ധനു രാശിക്കാർക്ക് അവരുടെ കരിയറിൽ ആഗ്രഹിച്ച വിജയം നല്‍കും. കരിയർ ഹൗസിൽ സൂര്യൻ, ചൊവ്വ, വ്യാഴം, ചന്ദ്രൻ എന്നിവയുള്ള ഒരാൾക്ക് ജീവിതത്തിൽ വളരെയധികം വിജയങ്ങൾ ലഭിക്കും. ഈ ഗൃഹത്തിൽ ചൊവ്വയുടെ സാന്നിധ്യം നിമിത്തം വ്യക്തി തന്‍റെ തൊഴിൽരംഗത്ത് ഉയർന്ന സ്ഥാനം കൈവരിക്കുന്നു. അതേസമയം, ബിസിനസുമായി ബന്ധപ്പെട്ടവർക്കും ആനുകൂല്യങ്ങൾ ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഈ കാലയളവിൽ നഷ്ടമായ പണം ലഭിക്കും. 

You May Like

Sponsored by Taboola