Mars Transit 2023: ചൊവ്വ ഇന്ന് മുതൽ നാശം വിതയ്ക്കും! ഈ 4 രാശിക്കാർ ജാഗ്രത പാലിക്കണം


Mars Transit 2023: 2023 ലെ ആദ്യത്തെ ചൊവ്വ സംക്രമണം ഇന്ന്, മാർച്ച് 13, 2023 പുലർച്ചെ 5.30 ന് സംഭവിച്ചു.  അതായത്, ചൊവ്വ അതിന്‍റെ രാശി മാറി മിഥുന രാശിയിൽ പ്രവേശിച്ചു. 

ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു.  ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍  സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍  വ്യക്തിയുടെ ജീവിതത്തില്‍  ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും.  

ഇന്ന്  മാർച്ച് 13, 2023 പുലർച്ചെ 5.30 ന് ചൊവ്വ സംക്രമണം സംഭവിച്ചു. അതായത്, ചൊവ്വ  ഇടവം രാശിയില്‍നിന്ന് മിഥുന രാശിയിൽ പ്രവേശിച്ചു.  ഇതുമൂലം നിരവധി ശുഭകരവും അശുഭകരവുമായ യാദൃശ്ചികതകൾ സൃഷ്ടിക്കപ്പെടുന്നു.  ചൊവ്വയുടെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ  ശുഭകരമെങ്കില്‍ ചിലർക്ക് ഏറെ അശുഭകരവുമാണ് എന്നാണ് ജ്യോതിഷ വിദഗ്ധര്‍ പറയുന്നത്. 


ചൊവ്വയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് അശുഭകരമാണ്. ഈ നാല് രാശിക്കാര്‍ ജാഗ്രത പാലിക്കുക.

1 /4

ഇടവം  (Taurus Zodiac Sign): ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ശുഭകരമല്ല. ഈ രാശിക്കാരുടെ ചെലവ് ഇനിയും കൂടും. മറ്റുള്ളവരുമായി വാക്ക് തര്‍ക്കം ഉണ്ടാകാം. വിവേകത്തോടെ സംസാരിക്കാന്‍ ശ്രദ്ധിക്കുക.  പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക,അല്ലാത്തപക്ഷം നിങ്ങൾ കുഴപ്പത്തിലായേക്കാം. 

2 /4

കര്‍ക്കിടകം (Cancer Zodiac Sign): ചൊവ്വയുടെ രാശിമാറ്റം കര്‍ക്കിടക രാശിക്കാർക്ക് അശുഭകരമാണ്.   അനാവശ്യ സ്ഥലംമാറ്റം സംഭവിക്കാം അല്ലെങ്കിൽ ജോലിയിൽ മാറ്റമുണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ കലഹം, ആരോഗ്യപ്രശ്നങ്ങൾ, ധൈര്യക്കുറവ്, പിരിമുറുക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. വിവേകത്തോടെ പണം ചെലവഴിക്കുക. 

3 /4

വൃശ്ചികം (Scorpio Zodiac Sign): ചൊവ്വയുടെ സംക്രമം വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കും. ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാം. അടുത്ത ആളുകളുമായുള്ള ബന്ധം വഷളാകും. ആരോഗ്യം മോശമായേക്കാം. 

4 /4

ധനു (Sagittarius Zodiac Sign): ചൊവ്വയുടെ സംക്രമണം ധനു രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തൊഴിൽപരമായി ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമം ശുഭകരമല്ല. ഒരു സഹപ്രവർത്തകനോടോ അല്ലെങ്കില്‍ മേലധികാരിയോടോ തർക്കമുണ്ടാകാം. കോപം നിയന്ത്രിക്കുക,  ശ്രദ്ധാപൂർവ്വം സംസാരിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്ക് വന്‍  നഷ്ടം സഹിക്കേണ്ടി വന്നേക്കാം.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola