Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ഈ ബോളിവുഡ് താരങ്ങളെ നിങ്ങൾക്കറിയാമോ?

Bollywood Stars Extra-marital Affairs: വിവാഹിതരായിരുന്നിട്ടു പോലും നടിമാരുമായി പ്രണയത്തിലായ നിരവധി താരങ്ങളെ നമുക്കറിയാം അല്ലെ.  ഇവരുടെ വിവാഹേതര ബന്ധങ്ങൾ വലിയ ചർച്ചയായിട്ടുമുണ്ട്.

Bollywood Stars Extra-marital Affairs: ചിലർ ആദ്യ ബന്ധത്തിൽ നിന്നും വിവാഹമോചനം നേടിയ ശേഷം രണ്ടാമതും വിവാഹം കഴിച്ചവരാണ്.  എന്നാൽ ചിലരുടേതാകട്ടെ വിവാഹേതര ബന്ധം കാരണം അവരുടെ ശരിക്കുള്ള ബന്ധം തകർന്നുരുകയും ചെയ്തിട്ടുണ്ട്.  അത്തരത്തിലുള്ള ചില താരങ്ങളെ കുറിച്ച് നമുക്കിന്ന് അറിഞ്ഞാലോ... 

1 /5

ഗോവിന്ദ (Govinda): ഗോവിന്ദയെ കുറിച്ചും ഇത്തരം വാർത്തകൾ പടർന്നിരുന്നു.  അതായത് റാണി മുഖർജിയോടൊപ്പം ഹദ് കർ ദി ആപ്‌നേ എന്ന സിനിമയിൽ ഗോവിന്ദ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതായിട്ടാണ് റിപ്പോർട്ട്.  മാധ്യമ റിപ്പോർട്ടുകൾ പ്രകാരം റാണി മുഖർജിയുമായുള്ള ഗോവിന്ദയുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ ഭാര്യ സുനിത വലിയ പ്രശ്നമുണ്ടാക്കുകയൂം അത് വിവാഹമോചനത്തിന്റെ വക്ക് വരെ എത്തിക്കുന്ന അവസ്ഥവരെയുണ്ടായി.  അതിനു ശേഷം ഗോവിന്ദ റാണി മുഖർജിയിൽ നിന്നും അകന്നു നിന്നുവെന്നാണ് പറയപ്പെടുന്നത്.  

2 /5

ധർമ്മേന്ദ്ര (Dharmendra): ധർമേന്ദ്രയുടെ കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. അദ്ദേഹത്തിൻറെ ആദ്യ വിവാഹം പ്രകാശ് കൗറുമായായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ ഈ വിവാഹത്തിൽ ധർമ്മേന്ദ്രക്ക് നാല് കുട്ടികളുണ്ട്.  അതിന് ശേഷം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹേമമാലിനിയുമായി അടുപ്പത്തിലായതും വിവാഹം കഴിച്ചതും.  എങ്കിലും ധർമ്മേന്ദ്ര തന്റെ ആദ്യ ഭാര്യയിൽ നിന്നും ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ലയെന്നാണ് റിപ്പോർട്ട്.    

3 /5

Shahrukh Khan (ഷാരൂഖ് ഖാൻ): പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ഷാരൂഖ് ഖാൻ.  അതുകൊണ്ടുതന്നെ ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയ്‌ക്കൊപ്പം ഓഫ് സ്‌ക്രീൻ കെമിസ്ട്രിയും ചർച്ചയ്ക്കിടയായിട്ടുണ്ട്.  ഷാരൂഖ്-പ്രിയങ്കയുമായി ബന്ധപ്പെട്ട ഇത്തരം വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ തന്നെ ഷാരൂഖിന്റെ ഭാര്യയായ ഗൗരി ഖാൻ കടിഞ്ഞാണിട്ടു. പ്രിയങ്കയിൽ നിന്നും അകന്നു നിൽക്കാനും അവരുമായി ഇനി സിനിമയിൽ അഭിനയിക്കരുതെന്നും ഷാരൂഖിനോട് ആവശ്യപ്പെടുകയും ചെയ്തു.  ഇതിനുശേഷം ഷാരൂഖിനെ പ്രിയങ്കയ്‌ക്കൊപ്പം കണ്ടിട്ടില്ലയെന്നാണ് പറയുന്നത്.

4 /5

രാജ് ബബ്ബർ (Raj Babbar): രാജ് ബബ്ബർ ആദ്യം വിവാഹം കഴിച്ചത് നാദിറ ബബ്ബാറിനെയായിരുന്നു. രണ്ടുപേരും വളരെ  സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ചുവരുന്നതിനിടെയായിരുന്നു രാജ് സ്മിതാ പാട്ടീലുമായി അടുക്കുകയും സ്മിതയെ വിവാഹം കഴിക്കുകയും ചെയ്തത്.  ഒടുവിൽ ഗർഭാവസ്ഥയിലെ ചില പ്രശ്നങ്ങൾ കാരണം സ്മിത മരിച്ചു പോകുകയും ശേഷം രാജ് തന്റെ ആദ്യ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.  

5 /5

മലൈക അറോറ (Malika Arora):  മലൈക അറോറയുടെ വിവാഹേതര ബന്ധം നാട്ടിൽ പാട്ടാണ്. അർബാസ് ഖാനെയാണ് മലൈക വിവാഹം കഴിച്ചത്.  19 വർഷം നീണ്ടുനിന്ന ഈ ദാമ്പത്യ ബന്ധം തകരുകയും 2017 ൽ വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചനത്തിനുള്ള ശരിക്കുള്ള കാരണം ഇരുവരും ഇതുവരെ പറഞ്ഞിട്ടില്ലയെങ്കിലും  എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മലൈകയ്കയ്ക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണ് ഇത് കാരണം എന്നാണ്.  ഇതോടെ അർബാസുമായി വേർപിരിയുകയും വിവാഹമോചനത്തിന് ശേഷം അർജുനുമായുള്ള ബന്ധം മലൈക ഔദ്യോഗികമായി അംഗീകരിക്കുമായുമുണ്ടായി.

You May Like

Sponsored by Taboola