Guru Margi 2022: ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

Gajkesari Rajyogam: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും

Gajkesari Rajyogam: ജാതകത്തിൽ രൂപപ്പെടുന്ന യോഗങ്ങൾക്ക് പുറമെ ഗ്രഹങ്ങളുടെ സംക്രമണത്താൽ രൂപപ്പെടുന്ന ശുഭ, അശുഭകരമായ യോഗങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെയും സംയോജനത്തിലൂടെയും രൂപപ്പെടുന്ന യോഗങ്ങൾ 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിലുള്ള വളരെ ശുഭകരമായ ഒരു യോഗയാണ് ഗജകേസരി യോഗം. ആരുടെ ജാതകത്തിൽ ഗജകേസരിയോഗം രൂപപ്പെട്ടിരിക്കുന്നുവോ അവർക്ക് ജീവിതത്തിൽ അളവറ്റ സമ്പത്തും സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. ഗജകേസരി യോഗത്താൽ ഇക്കൂട്ടർ രാജാവിനെപ്പോലെ ജീവിതം നയിക്കുന്നു. നവംബർ 24 ന് വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നു. ഇതിലൂടെ ഗജകേസരി യോഗം രൂപപ്പെടും.

1 /3

ഗുരുവിന്റെ നേർരേഖയിലൂടെയുള്ള സഞ്ചാരത്താൽ രൂപപ്പെടുന്ന ഗജകേസരിയോഗം മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കൂടാതെ അനാവശ്യ ചെലവുകളിൽ നിന്നും ആശ്വാസം ലഭിക്കും. അതിലൂടെ ധനലാഭമുണ്ടകും. പുതിയ ബിസിനസ് തുടങ്ങാം. ജോലി ചെയ്യുന്നവർക്ക് പുതിയ ചുമതലകൾ ലഭിക്കും. ഒരു യാത്ര പോകാണ് അവസരം ഉണ്ടാകും.

2 /3

വ്യാഴം നേരേഖയിൽ സഞ്ചരിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന ഗജകേസരിയോഗം തുലാം രാശിയിലുള്ള അവിവാഹിതർക്ക് ശുഭകാലം കൊണ്ടുവരും. ഇവർക്ക് ഈ സമയം വിവാഹം നടക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള മുഴുവൻ സാധ്യതകളും ഉണ്ട്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ അഭിനന്ദനം ലഭിക്കും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും.

3 /3

വൃശ്ചിക രാശിക്കാർക്ക് വ്യാഴത്തിന്റെചലനം  നേർരേഖയിലൂടെയുള്ള ചലനം മൂലം ഉണ്ടാകുന്ന ഗജകേസരിയോഗം വളരെയധികം ഗുണം നൽകും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. പുരോഗതി കൈവരിക്കാൻ കഴിയും. കിട്ടില്ലെന്ന്‌ വിചാരിച്ച പണം ലഭിക്കും. വരുമാനം വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദ്യാർത്ഥികൾക്ക് നല്ല സമയം. പരീക്ഷ-അഭിമുഖം, മത്സരം എന്നിവയിൽ വിജയം നേടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola