Jayasurya: 'ജോൺ ലൂതർ' ലുക്കിൽ ജയസൂര്യയുടെ പുത്തൻ ചിത്രങ്ങൾ

പുതിയ ചിത്രമായ ജോൺ ലൂതറിന്റെ ലോക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ജയസൂര്യ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

പുതിയ ഫോട്ടോഷൂട്ടിൽ ചുള്ളൻ ലുക്കിൽ മലയാളികളുടെ പ്രിയതാരം ജയസൂര്യ. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജോൺ ലൂതർ എന്ന സിനിമയുടെ ലോക്കേഷനിൽ നിന്നെടുത്ത ചിത്രങ്ങളാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. ഫുൾ സ്ലീവ് ടീ ഷ‌ർട്ടിലും ഡെനിം ജീൻസിലും അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നവീൻ മുരളിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. അദിതി രവി, തൻവി റാം, ദീപക് പറമ്പോൾ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം‌ ചെയ്യുന്നത്. 

1 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

2 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

3 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

4 /4

കടപ്പാട്: ജയസൂര്യ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola