Iftar Special Kai Pola Recipe: വ്രതശുദ്ധിയുടേയും പ്രർത്ഥനയുടേയും പുണ്യാമാസം വന്നെത്തിയിരിക്കുകയാണ്. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാക്കുന്നതിനായി വ്രതം ആരംഭിച്ചിരിക്കുകയാണ് വിശ്വാസികൾ.
ഈ സാഹചര്യത്തിൽ ഇഫ്താർ വിരുന്നുകളിലെ മലബാറുകാരുടെ താരമായ കായ്പോള എങ്ങിനെ ഉണ്ടാക്കാമെന്നാണ് ഇവിടെ പറയുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് നിർമ്മിക്കുന്ന ഈ പലഹാരത്തിന് അപാര രുചിയാണ്.
ഇതിന് പ്രധാനമായും വേണ്ടത് പഴം, മുട്ട, പഞ്ചസാര, ഏലക്കായപൊടി, ഉപ്പ്, പാല്, നെയ്യ്, അണ്ടിപരിപ്പ്, മുന്തിരി എന്നിവയാണ്.
പഴം നേന്ത്രപ്പഴം ആണ് ഇതിനായി ആവശ്യം. എത്ര പഴമാണോ എടുക്കുന്നത് അതിന്റെ ഇരട്ടി മുട്ട വേണം എടുക്കാൻ. അതായത് രണ്ട നേത്രപ്പഴം എടുത്താൽ 4 മുട്ടയെടുക്കുക. ഈ രീതിയിൽ നിങ്ങൾ എത്രയാണോ തയ്യാറാക്കുന്നത് ആ അളവിൽ എടുക്കുക.
ശേഷം പഴം നന്നായി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശഏഷം ഒരു പാനെടുത്ത് അടുപ്പിൽ വെയ്ക്കുക. ചൂടായ ശേഷം അതിലേക്ക് നെയ്യൊഴിക്കുക. ശേഷം മുറിച്ചു വെച്ച പഴം അതിലേക്കിട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം അത് മറ്റൊരു പാത്രത്തിൽ ചൂടാറാനായി വെക്കുക.
ശേഷം മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒപ്പം പഞ്ചസാര( നിങ്ങളുടെ മധുരത്തിനനുസരിച്ച്), ഒരു നുള്ള് ഉപ്പ്, ഏലയ്ക്ക പൊടി, പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം നേരത്തെ വഴറ്റി വെച്ച പഴത്തിലേക്ക് ഒഴിക്കുക.
ഇനി ഇത് പാകം ചെയ്യുന്നതിനായി സ്റ്റൗവിൽ കട്ടിയുള്ള ഒരു തട്ട് വെയ്ക്കുക. അതിനു മുകളിലേക്ക് പാചകം ചെയ്യാൻ കരുതിയ പാത്രം വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പലഹാരം അടിയിൽ പിടിക്കാനുള്ള സാധ്യത കുറയുന്നു.
പാൻ ചൂടായി കഴിഞ്ഞാൽ അതിലേക്ക് നെയ്യ് തൂവി നൽകുക. ശേഷം പഴമ മുട്ട മിശ്രിതം മെല്ലെ ഒഴിചചു നൽകുക. ഒരു 25 മിനിറ്റോളം അടച്ചുവെച്ച് വേവിക്കുക. ഒരു ഭാഗം വെന്തുകഴിഞ്ഞാൽ മെല്ലെ മറച്ചിട്ട് മറുഭാഗവും ഇത്തരത്തിൽ വേവിച്ചു കഴിഞ്ഞാൽ രുചികരമായ കായ്പോള തയ്യാർ.