Ovarian Cancer Symptoms: അണ്ഡാശയ ക്യാൻസർ; ശരീരം കാണിക്കുന്ന ഈ 8 ലക്ഷണങ്ങളെ തിരിച്ചറിയൂ

Ovarian Cancer Symptoms in Body: അണ്ഡാശയത്തിലെ കോശങ്ങളുടെ അനയന്ത്രിതമായ വളർച്ചയാണ്  അണ്ഡാശയ ക്യാൻസർ. സ്ത്രീകളിൽ കാണപ്പെടുന്ന ഈ കാൻസർ‍ ഇപ്പോള് പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്നുണ്ടെങ്കിലും കൂടുതലായി കാണപ്പെടുന്നത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ്. ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയുക എന്നുള്ളതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒരു മാർ​ഗം. 

അല്ലാത്ത സാഹചര്യത്തിൽ ഇത് ശരീരത്തിലെ എല്ലായിടത്തേക്കും ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇത് അണ്ഡാശയ അർബുദത്തെ ചികിത്സിച്ച് ബേധമാക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതിനാൽ ശരീരം കാണിക്കുന്ന ഈ  ലക്ഷണങ്ങളെ അവ​ഗണിക്കാതിരിക്കുക. 

 

1 /8

അടിവയറ്റിൽ വീക്കമുള്ളതു പോലെയോ വീർത്തതായോ അനുഭവപ്പെടുന്നതാണ് ശരീരം കാണിക്കുന്ന ഒരു ല​ക്ഷണം. വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായും മറ്റു തരത്തിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം.   

2 /8

ഭക്ഷണം കഴിക്കുന്നതിനുള്ള താൽപര്യമില്ലായ്മ. എന്തെങ്കിലും കഴിച്ചാൽ ഉടനെ വയറ് നിറഞ്ഞതായി തോന്നുക. ക്രമേണം ഭക്ഷണം കഴിക്കാൻ തോന്നാത്ത അവസ്ഥ ഉണ്ടാവുക.   

3 /8

വിട്ടുമാറാത്ത വയറുവേ​ദന. അടിവയറിൽ എപ്പോഴും കനം ഉള്ളതുപോലെയുള്ള തോന്നൽ. ആർത്തവ സമയമല്ലെങ്കിൽ പോലും ഈ രീതിയിൽ വയറ് വേദനിക്കുക എന്നിവ അണ്ഡാശയ കാൻസറന്റെ ലക്ഷണങ്ങളാണ്.   

4 /8

കുടൽ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുക. മലബന്ധം, വയയറിളക്കം, ഡയേറിയ എന്നീ അസ്വസ്ഥതകൾ സ്ഥിരമായി ഉണ്ടാവുക.   

5 /8

എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാവുക. സ്ത്രീകൾക്ക് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടെങ്കിൽ അവ​ഗണിക്കരുത്. ഇത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാണ്.   

6 /8

സ്ത്രീകൾക്ക് അാരണമായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. കാരണം ഇത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.   

7 /8

സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. ഇത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.  

8 /8

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola