Makara Sankranti 2023: പുതു വർഷത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. 2023 ജനുവരി 14 നാണ് സൂര്യൻ മകര രാശിയിൽ പ്രവേശിക്കുന്നത്. പൊങ്കൽ, മകരസംക്രാന്തി ദിനം മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Makara Sankranti, Ponkal 2023: പുതുവർഷത്തിലെ ആദ്യ മാസത്തിൽ പല ഗ്രഹങ്ങളും രാശി മാറുകയാണ്. ജനുവരി 14 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. ഇതിനോടകം ശനി മകര രാശിയിൽ പ്രവേശിച്ചു കഴിയും. ഇത്തരത്തിൽ സൂര്യനും ശനിയുമായുണ്ടാകുന്ന സംയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും.
Makara Sankranti 2023: സൂര്യനും ശനിയുമായുണ്ടാകുന്ന സംയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ജനുവരി 14 ന് രാത്രിയാണ് സൂര്യ സംക്രമണം നടക്കുന്നതെങ്കിലും മകര സംക്രാന്തി 2023 ജനുവരി 15 ന് ആഘോഷിക്കും. ഈ സൂര്യ സംക്രമത്തിൽ നിന്നും ഈ രാശികൾക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ..
ഇടവം: സൂര്യന്റെ സംക്രമം ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ജോലിയിൽ പ്രമോഷൻ, അഭിനന്ദനം എന്നിവ ലഭിക്കും. ആത്മവിശ്വാസവും ഭാഗ്യത്തിന്റെ പൂർണ പിന്തുണയുമുണ്ടാകും.
മിഥുനം: സൂര്യന്റെ രാശിമാറ്റം മിഥുനരാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് നല്ല ഉയർച്ച, ബിസിനസുകാർക്ക് മികച്ച വിജയം, സാമ്പത്തിക പുരോഗതി, മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും.
കർക്കടകം: സൂര്യന്റെ സംക്രമം കർക്കടക രാശിക്കാരുടെ കരിയറിൽ മാറ്റങ്ങൾ കൊണ്ടുവരും. ഇവരോടുള്ള ബഹുമാനം വർദ്ധിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് വൻ നേട്ടം. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.
മകരം: സൂര്യൻ രാശി മാറി മകരം രാശിയിലാണ് പ്രവേശിക്കുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് ഗുണം കൂടുതലായിരിക്കും. സൂര്യൻ മകര രാശിയിലെ ശനിയുമായി സഖ്യമുണ്ടാക്കും. ഇത് ഇവർക്ക് പുതിയ ജോലി നൽകും. സാമ്പത്തിക വശം മികച്ചതാകും. ഇതുവരെ അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)