Maha Shivratri 2024: മഹാശിവരാത്രിയില്‍ അപൂര്‍വ ഗ്രഹസംയോഗം; പരമേശ്വരന്‍ ഈ രാശിക്കാരെ കൈപിടിച്ചുയര്‍ത്തും

ഇന്ന് ഹിന്ദുക്കള്‍ മഹാശിവരാത്രി ആഘോഷിക്കുകയാണ്. ഈ ദിവസം ഗ്രഹങ്ങളുടെ അപൂര്‍വ സംയോഗങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ജ്യോതിഷത്തില്‍ മഹാശിവരാത്രി വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. 

 

Maha Shivratri 2024 lucky zodiacs: സൂര്യന്‍, ശനി, ശുക്രന്‍ എന്നിവയുടെ ശക്തമായ ത്രിഗ്രഹ യോഗവും ഈ സമയം രൂപപ്പെടും. മഹാശിവരാത്രിയിലെ ശുഭയോഗങ്ങള്‍ ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കും. ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1 /6

ഇടവം : മഹാശിവരാത്രിയിലെ അപൂര്‍വ ഗ്രഹ സംയോഗം കാരണം ഇടവം രാശിക്കാര്‍ക്ക് വിചാരിക്കുന്നതിലുമപ്പുറമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് വളരെ മികച്ച സമയമാണ്. മോഹിച്ച ജോലി സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങും.   

2 /6

ചിങ്ങം : ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം മഹാശിവരാത്രി നിരവധി പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയമാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് മാത്രമല്ല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടാനും സാധിക്കും.   

3 /6

തുലാം : മഹാശിവരാത്രിയില്‍ തുലാം രാശിക്കാര്‍ക്ക് ചുറ്റിനും  സന്തോഷത്തിന്റെ അന്തരീക്ഷം രൂപപ്പെടും. ഇത് ദാമ്പത്യ ജീവിതത്തിലും തെളിഞ്ഞു കാണാം. അവിവാഹിതരായവര്‍ക്ക് കുടുംബത്തിന് മുന്നില്‍ പ്രണയം വെളിപ്പെടുത്താന്‍ അനുയോജ്യമായ സമയമാണിത്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങി വേണ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.   

4 /6

കുംഭം : മഹാശിവരാത്രി വന്നെത്തിയതോടെ ഭാഗ്യം തെളിയുന്ന രാശികളില്‍ ഒന്നാണ് കുംഭം. പാര്‍വതി ദേവിയുടെയും പരമേശ്വരന്റെയും അനുഗ്രഹം ഈ രാശിക്കാര്‍ക്ക് മേല്‍ വര്‍ഷിക്കപ്പെടും. ജീവിതത്തില്‍ നേരിട്ടിരുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അറുതി വരും. ഈ രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും.   

5 /6

ഇടവം : ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മഹാശിവരാത്രിയിലെ അപൂര്‍വ ഗ്രഹ സംയോഗങ്ങള്‍ മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. തൊഴില്‍ മേഖലയില്‍ പ്രൊമോഷന് സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്താനും ഈ സമയം സാധിക്കും.   

6 /6

മകരം : തൊഴിലിടത്തിലും കുടുംബത്തിലും ഒരുപോലെ സന്തോഷവും സമാധാനവും പുലരും. പിതാവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. അപൂര്‍വ ഗ്രഹ സംയോഗം കാരണം മകരം രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ഉള്‍പ്പെടെ ലഭിക്കാന്‍ സാധ്യതയുണ്ട്.

You May Like

Sponsored by Taboola