ആധാർ കാർഡിലെ പേരും വിലാസവും എത്ര തവണ മാറ്റാം?

ആധാർ കാർഡിന്റെ ആവശ്യവും ഉപയോ​ഗവും വർധിച്ചുവരുന്ന കാലമാണിത്. വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയവയെക്കാൾ എല്ലാം പ്രധാനം ഇപ്പോൾ ആധാർ കാർഡുകളാണ്. നമ്മുടെ ഐഡന്റിറ്റിയാണ് ഇപ്പോൾ ഈ കാർഡ്. ആധാർ കാർഡ് ഇല്ലാതെ ഒരു കാര്യവും പൂർത്തിയാക്കാൻ സാധിക്കില്ല. 

 

1 /4

ആധാർ കാർഡിന്റെ ആവശ്യകതകളും പ്രാധാന്യവും കണക്കിലെടുത്ത്, അതിൽ ആവശ്യമായ മാറ്റങ്ങളും അപ്‌ഡേറ്റുകളും വരുത്തേണ്ടതും അത്യാവശ്യമാണ്.  

2 /4

ആധാർ കാർഡ് മാറ്റുന്നതിനും പുതുക്കുന്നതിനും യുഐഡിഎഐ ഒരു പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് നിങ്ങൾക്ക് ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താം.   

3 /4

ജോലി സംബന്ധമായോ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ നമ്മൾ താമസസ്ഥലം മാറുമ്പോൾ ആധാർ കാർഡിലെ വിലാസവും മാറ്റേണ്ടി വരും. പക്ഷേ ഒരിക്കൽ മാത്രമെ ഒരാെൾക്ക് തന്റെ ആധാർ കാർഡിലെ വിലാസം മാറ്റാൻ കഴിയുകയുള്ളൂ.   

4 /4

ആധാർ കാർഡിൽ നിങ്ങളുടെ പേര് തെറ്റാണെങ്കിൽ അല്ലെങ്കിൽ വിവാഹശേഷം സ്ത്രീകൾക്ക് പേരിൽ മാറ്റം വരുത്തണമെങ്കിൽ അത് മാറ്റാവുന്നതാണ്. എന്നാൽ ഒരാൾക്ക് രണ്ട് തവണ മാത്രമേ പേരുകൾ എഡിറ്റ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ കഴിയൂ.

You May Like

Sponsored by Taboola