OTT Streaming: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട പുതിയ ചിത്രങ്ങൾ

സത്യപ്രേം കി കഥ, ആഖ്രി സച്ച്, ബ്രോ, ലഖൻ ലീല ഭാർഗവ, ബജാവോ എന്നിവയാണ് ഈ വാരാന്ത്യത്തിൽ ഒടിടിയിൽ നിങ്ങൾ കാണേണ്ട സിനിമകളും പരമ്പരകളും.

  • Aug 27, 2023, 16:48 PM IST

കിയാര അദ്വാനിയുടെയും കാർത്തിക് ആര്യന്റെയും റൊമാന്റിക് ഡ്രാമയായ സത്യപ്രേം കി കഥ മുതൽ തമന്ന ഭാട്ടിയയുടെ ക്രൈം ത്രില്ലർ വെബ് സീരീസ് ആഖ്രി സച്ച് വരെ, ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ അഞ്ച് ഷോകളും സിനിമകളും ഇതാ.

1 /5

കാർത്തിക് ആര്യനും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച റൊമാന്റിക് ഡ്രാമയായ സത്യപ്രേം കി കഥ ജൂൺ 29ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഓഗസ്റ്റ് 24 ന് പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

2 /5

പവൻ കല്യാണിന്റെയും സായ് ധരം തേജിന്റെയും ഫാന്റസി കോമഡി ചിത്രമായ ബ്രോ ജൂലൈ 28 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഓഗസ്റ്റ് 25ന് ആണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

3 /5

ഡൽഹിയിലെ കുപ്രസിദ്ധമായ ബുരാരി കൊലപാതകങ്ങളെ ആസ്പദമാക്കിയുള്ള തമന്ന ഭാട്ടിയയുടെ ക്രൈം ഡ്രാമ ആഖ്രി സച്ചിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഓഗസ്റ്റ് 25ന് റിലീസ് ചെയ്തു. ബാക്കി എപ്പിസോഡുകൾ ഓരോ വെള്ളിയാഴ്ചയും സ്ട്രീം ചെയ്യും.

4 /5

രവി ദുബെ ടൈറ്റിൽ റോളിൽ അഭിനയിച്ച, ലീ​ഗൽ ഡ്രാമയായ ലഖൻ ലീല ഭാർഗവ ഓഗസ്റ്റ് 21ന് ജിയോ സിനിമാസിൽ സ്ട്രീമിങ് ആരംഭിച്ചു.

5 /5

റാപ്പർ റഫ്താറിന്റെ അഭിനയ അരങ്ങേറ്റ ചിത്രമായ, മ്യൂസിക്കൽ കോമഡി ഷോ ബജാവോ ഓഗസ്റ്റ് 23ന് ജിയോ സിനിമാസിൽ സ്ട്രീമിങ് ആരംഭിച്ചു.

You May Like

Sponsored by Taboola