കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർസാണ് പുത്തൻ സംവിധാനത്തിലുള്ള ആനവണ്ടി സർവീസ് ഒരുക്കിയിരിക്കുന്നത്. കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗതമന്ത്രി ആൻറണി രാജു അധ്യക്ഷനായി. കെഎസ്ആർടിസി സി എം ഡി ബിജുപ്രഭാകർ, കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് 5 മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് ഓപ്പൺ ഡെക്ക് സർവീസ് നടത്തുക.
250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് പലഹാരവും ശീതളപാനീയങ്ങളും ലഭ്യമാക്കും.
ഡേ & നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ചെടുക്കുന്നവർക്കായി ഒരു ദിവസം 350 രൂപയുടെ ടിക്കറ്റാകും ലഭ്യമാക്കുക.