Rock Salt: ഉപ്പിന് പകരം ഇന്തുപ്പ്; അറിയാം ഈ പിങ്ക് ഉപ്പിന്റെ ​ഗുണങ്ങൾ

റോക്ക് സാൾട്ട് അഥവാ ഇന്തുപ്പ് ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ഹാലൈറ്റ് ഉപ്പ് എന്നും അറിയപ്പെടുന്നു. ഈ പ്രകൃതിദത്തമായ ഉപ്പ് സോഡിയം ഖനനം ചെയ്തതാണ്. കടൽ വെള്ളത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നതല്ല. പിങ്ക്, ചുവപ്പ്, ഓറഞ്ച്, നീല, ചാരനിറം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലും ഇത് വരാം.

  • Mar 18, 2023, 14:29 PM IST

സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഇന്തുപ്പ്. തൈറോയ്ഡ് തകരാറുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കുറഞ്ഞ അയഡിൻ ഉള്ളടക്കം ഉള്ള ഇന്തുപ്പ് സ്ഥിരമായ ഉപയോഗത്തിന് അനുയോജ്യമല്ല. എന്നാൽ, ഇവയ്ക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്.

1 /5

റോക്ക് സാൾട്ട് ഉപയോ​ഗിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇന്തുപ്പിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് പഞ്ചസാരയോടുള്ള ആസക്തിയെ തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

2 /5

ഇന്തുപ്പ് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം. ചർമ്മ കോശങ്ങളെ ശക്തമാക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. രക്തചംക്രമണം വർധിപ്പിക്കാനും ഇത് സഹായിക്കും.

3 /5

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ ഇതിന് കഴിയും. സൈനസ് പ്രശ്നങ്ങൾ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് റോക്ക് സാൾട്ട് ആശ്വാസം നൽകുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കാൻ റോക്ക് സാൾട്ട് തിളച്ച വെള്ളത്തിൽ ചേർത്ത് ആവി പിടിക്കാം.

4 /5

ദഹനസംബന്ധമായ തകരാറുകൾ അകറ്റാൻ ഇന്തുപ്പ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾക്ക് ദഹനം സു​ഗമമാക്കുന്നതിനുള്ള കഴിവുകളുണ്ട്. ഇത് നെഞ്ചെരിച്ചിൽ, വീക്കം എന്നിവയെയും തടയുന്നു.

5 /5

ഇന്തുപ്പ് ഉപയോ​ഗിക്കുന്നത് സമ്മർദ്ദം അകറ്റാൻ സഹായിക്കും. മനസ്സിനും ശരീരത്തിനും വിശ്രമവും ആശ്വാസവും നൽകും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഇന്തുപ്പ് ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും. ഇത് നിങ്ങളുടെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കും.

You May Like

Sponsored by Taboola