അവശ്യ ധാതുക്കളായ ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
രാത്രി വെളുത്തുള്ളി അല്ലി കഴിക്കുന്നത് ചുമയും ജലദോഷവും തടയും. എന്നാൽ, വെളുത്തുള്ളി അല്ലി ചതച്ചത് വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
വെളുത്തുള്ളിയിലെ അലിസിൻ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയിൽ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.
വെളുത്തുള്ളി ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.
വെളുത്തുള്ളി കഴിക്കുന്നത് ഊർജം വർധിപ്പിക്കുന്നു. വ്യായാമം ചെയ്യുന്നതിന് ആവശ്യമായ ഊർജം ലഭിക്കുന്നതിന് ഇത് മികച്ചതാണ്.