Jupiter Transit: ലക്ഷ്മി ദേവി ഈ 3 രാശിക്കാരെ സമ്പന്നരാക്കും, 2024 വരെ എന്നും സുഖ സമൃദ്ധി!!

Jupiter Transit: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു.  വ്യാഴത്തിന്‍റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരാശിയിൽ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.  

 

ജ്യോതിഷത്തില്‍ ദേവഗുരു വ്യാഴത്തിന്‍റെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വ്യാഴം രാശി മാറുമ്പോഴെല്ലാം, അത് എല്ലാ രാശിചിഹ്നങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നു. 

 

1 /4

വ്യാഴം ഇപ്പോൾ മേടം രാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്.  2024 വരെ മേടം രാശിയില്‍ തുടരും. അത്തരമൊരു സാഹചര്യത്തിൽ, ഈ സംക്രമണം ശുഭകരമായ ഫലമുണ്ടാക്കുന്ന ചില രാശിചിഹ്നങ്ങളുണ്ട്. ഈ രാശിക്കാര്‍  2024 വരെ സുഖ സമൃദ്ധിയില്‍ ജീവിക്കും. ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്‍റെ സ്വാധീനത്താൽ പ്രത്യേക ശുഭഫലങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം...    

2 /4

3 /4

കര്‍ക്കിടകം രാശി ( Cancer Zodiac Sign)  2024 വരെ മേടം രാശിയില്‍ വ്യാഴത്തിന്‍റെ സംക്രമണം കർക്കിടക രാശിക്കാർക്ക് വളരെ അനുകൂല സമയമായിരിയ്ക്കും. വ്യാഴത്തിന്‍റെ ഈ സംക്രമണം കര്‍ക്കിടം രാശിയുടെ കര്‍മ്മഭാവത്തിൽ നടക്കും. ആ സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് തൊഴില്‍  രംഗത്ത് മികച്ച വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് ഈ  രാശിക്കാരുടെ ജോലി വിലമതിക്കപ്പെടും. നിങ്ങൾക്ക് ഏറെ ബഹുമാനം ലഭിക്കും. തൊഴിൽ രഹിതർക്ക് പുരോഗതി ലഭിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ശുഭസൂചനകൾ ലഭിക്കും. ഈ സമയം ബിസിനസുകാർക്ക് ഏറെ അനുകൂലമായിരിക്കും. 

4 /4

ചിങ്ങം  രാശി (Leo Zodiac Sign) ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്‍റെ സംക്രമണം ഏറെ ഗുണകരമാകുമെന്നാണ് ജ്യോതിഷം പറയുന്നത്.  ഈ രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്‍റെ സമയമാണ്. പ്രശസ്തിയും പ്രതാപവും വർദ്ധിക്കും. ഇതുകൂടാതെ, മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും. തീര്‍ഥയാത്ര പോകാം. ആത്മവിശ്വാസം വർദ്ധിക്കും. ചിലർക്ക് കരിയറിൽ ഉയര്‍ച്ച ലഭിക്കും. വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola