Glass Bridge: കാലാവസ്ഥയൊന്നും പ്രശ്നമല്ല! ​ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ വൻ തിരക്ക്

രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമൺ അഡ്വഞ്ചർ പാർക്കിലുള്ളത്. വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് എത്തിയതോടെ മേഖലയിലെ ടൂറിസം മേഖലക്ക് പുതിയ ഉണർവ്വാണ് ഉണ്ടായിരിക്കുന്നത്. 

1 /7

ഇവിടെയിപ്പോൾ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവേശന ഫീസ് വിനോദ സഞ്ചാര വകുപ്പ് പകുതിയാക്കി കുറച്ചതോടെയാണ് തിരക്ക് വർധിച്ചത്.

2 /7

സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമടക്കം നൂറുകണക്കിന് ആളുകളാണ് അവധി ദിനങ്ങളിൽ ഇവിടെ എത്തുന്നത്.

3 /7

പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചാണ് പലരും ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ എത്തുന്നത്. ഇവരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ നന്നേ പാടുപെടുന്നുണ്ട്.

4 /7

സോഷ്യൽ മീഡിയയിൽ അടക്കം ബ്രിഡ്ജ് തരംഗമായി കഴിഞ്ഞു. ബ്രിഡ്ജിൽ കയറാൻ ആദ്യം നിശ്ചയിച്ച 500 രൂപ ഫീസ് നിരക്ക് ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിന്നു. പിന്നീട് മന്ത്രി ഇടപെട്ട് തുക 250 ആയി കുറച്ചിരുന്നു. ഇതിന് ശേഷമാണ് അവധി ദിവസത്തിൻ സഞ്ചാരികളുടെ തിരക്കേറിയത്.

5 /7

രാവിലെ മുതൽ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ സഞ്ചാരികളുടെ നീണ്ട നിരയാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരും യുവാക്കളുമെല്ലാം ഇവിടെ എത്തുന്നുണ്ട്. ഗ്ലാസ് ബ്രിഡ് ജിൽ സുരക്ഷ പരിഗണിച്ച് ആളുകളെ നിയന്ത്രണ വിധേയമായാണ് കയറ്റി വിടുന്നതും.

6 /7

സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിര ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഡി.ടി.പി.സി. നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.

7 /7

40 മീറ്ററാണ് പാലത്തിന്റെ നീളം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലം സഞ്ചാരികളെ ആകർഷിക്കുന്നതാണ്.

You May Like

Sponsored by Taboola