ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് തുടരുകയാണ്. 14 മണിക്കൂര്‍ വരെ നീണ്ടുനിന്ന ക്യൂവാണ് സന്നിധാനത്തും പരിസരത്തും കാണാനാകുന്നത്.
Sabarimala photos: ഭക്തജിനത്തിരക്ക് കൂടിയതിന് പിന്നാലെ തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ഭക്തർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ശബരിമലയിലെ ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനമായിട്ടുണ്ട്.
ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്കി.
ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് നേരത്തെയാക്കാന്‍ തീരുമാനമായി.
ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും.
അടുത്തിടെ ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളിക്കയറിയ സാഹചര്യം പോലുമുണ്ടായിരുന്നു.
സന്നിധാനത്തും പതിനെട്ടാം പടിയിലും വലിയ നടപ്പന്തലിലും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നീണ്ട നിരയാണ് കാണാനാകന്നത്.