ഉയർന്ന കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്ന നട്സുകൾ ഏതെല്ലാമാണെന്ന് അറിയാം.
ഹൃദയത്തിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഏതെല്ലാം നട്സ് കഴിക്കണമെന്ന് നോക്കാം.
വാൽനട്ട് ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് എൽഡിഎൽ അളവ് കുറയ്ക്കുന്നു. ഇത് വീക്കം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ് പിസ്ത. ഇവയിലെ ഫൈബർ, ആൻറി ഓക്സിഡൻറുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
കശുവണ്ടി കുതിർത്ത് കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മഗ്നീഷ്യവും കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു.
ബ്രസീൽ നട്സ് ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന സെലിനിയം വീക്കം കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കും.
ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. ഇത് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)