മലയാളികൾക്ക് പൊതുവെ വളരെ ഇഷ്ടമുള്ള ഒരു ഫ്രൂട്ട് ആണ് ചക്ക. ചക്ക സീസൺ ആയിക്കഴിഞ്ഞാൽ പിന്നെ വീടുകളിൽ എല്ലാം അതിന്റെ മണം കൊണ്ട് നിറയുന്നതും പതിവാണ്. ചക്ക ഉപയോഗിച്ച് പല തരം വിഭവങ്ങളും ആളുകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ചക്ക കഴിച്ചതിന് ശേഷം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ചക്ക കഴിച്ചതിന് ശേഷം കഴിക്കാൻ പാടില്ലാത്ത ഭക്ഷണത്തെ കുറിച്ചും, അവ എന്തുകൊണ്ട് കഴിച്ചുകൂടാ എന്നതിനെ കുറിച്ചും വിശദമായി അറിയാം.
വെറ്റില/ പാൻ എന്നിവ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. ചക്ക കഴിച്ച ശേഷം ഇവ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക. കാരണം നിങ്ങളുടെ ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും.
ചക്കയുടെ കൂടെ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഒന്നാണ് വെണ്ടയ്ക്ക. ചക്ക കഴിക്കുന്നതിനൊപ്പമോ അതിന് ശേഷമോ വെണ്ടയ്ക്ക കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.
ചക്ക കഴിച്ച ശേഷം പപ്പായ കഴിക്കുന്നതും ശരീരത്തിന് അപകടകരമാണ്. കാരണം ചക്കയ്ക്ക് പിന്നാലെ പപ്പായ കഴിക്കുന്നത് ശരീരത്തിൽ വീക്കം ഉണ്ടാക്കും. ചർമ്മത്തിൽ അലർജിയുണ്ടാകുനുള്ള സാധ്യതയുമുണ്ട്. കൂടാതെ വയറിളക്കവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
പാൽ എപ്പോൾ കിട്ടിയാലും കുടിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടാകും. പക്ഷേ ചക്ക കഴിച്ച ശേഷം പാൽ കുടിക്കരുതെന്നാണ് പറയാറുള്ളത്. അങ്ങനെ ചെയ്യുന്നത് വയറ്റിൽ വീക്കത്തിനൊപ്പം ത്വക്ക് ചുണങ്ങിനും ഇടയാക്കും. വൈറ്റ് ഹെഡ്സും ഉണ്ടാകാം. അതുകൊണ്ട് വളരെ ശ്രദ്ധിക്കണം. ചക്കയുടെ അമിതമായ ഉപയോഗം ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.