Actor Vikram Turns 57 : സിനിമ തിയറ്ററിൽ വിജയമോ നിരാശയോ എന്തുമാകട്ടെ, ആ ചിത്രം വിക്രത്തിന്റേതാണെങ്കിൽ നമ്മൾ കണ്ടിരിക്കും. കാരണം തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകുന്ന വിക്രത്തിന്റെ പ്രകടനം നമ്മൾ കണ്ടിരിക്കും. യുവത്വം നിറഞ്ഞിരിക്കുന്ന ആ ചിരിക്കും രൗദ്രം നിറഞ്ഞ നോട്ടത്തിന് ഇന്ന് 57 വയസ് തികയുകയാണ്.
Vikram Disappointing Box Office : ശങ്കർ ചിത്രം ഐ ആണ് ഏറ്റവും അവസാനമായി വിക്രമത്തിന്റെ സ്വന്തം പേരിൽ ഒരു ബോക്സ് ഓഫീസ് ചലനും സൃഷ്ടിക്കാൻ സാധിച്ചത്. കാർത്തിക് സുബ്ബരാജ് ചിത്രം തിയറ്ററിൽ റിലീസായിരുന്നെങ്കിൽ വിക്രത്തിന് ബോക്സ് ഓഫീസിലെ മോശം പേര് മാറ്റി കുറിക്കുമായിരുന്നു. പക്ഷെ അത് ഒടിടി റിലീസായി പോയി. എന്നാൽ ഏറെ പ്രതീക്ഷയുമായി എത്തിയ കോബ്രയും വിക്രത്തിന്റെ ബോക്സ് ഓഫീസ് നിരാശയിലേക്ക് തന്നെയാണ് ചേർക്കപ്പെട്ടത്. എന്നാൽ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഈ പട്ടികയിൽ ചേർക്കാൻ സാധിക്കില്ല.
Vikram Pa Ranjith Thangalaaan : വേഷപകർച്ചയിൽ വിക്രം ഒരു സിനിമയിൽ എത്തുന്നതാണ് തമിഴ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് ഇനി കാണാൻ പോകുന്ന തങ്കാലാൻ. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Vikram Film Career : പരസ്യ മോഡലായിട്ടാണ് വിക്രം സിനിമയിൽ എത്തുന്നത്. ഗലാട്ട കുടുംബ എന്ന ദുരദർശനിലെ തമിഴ് സീരിയയിലൂടെ വിക്രം അഭിനയ മേഖയിലേക്കെത്തുകയുംചെയ്തു. എൻ കാതൽ കൺമണി എന്ന സിനിമയിലൂടെയാണ് വിക്രം തന്റെ കരിയർ ആരംഭിക്കുന്നത്. എന്നാൽ ബോക്സ് ഓഫീസ് തകർച്ചയിലൂടെ തന്നെയാണ് വിക്രം തന്റെ കരിയറിന് തുടക്കം കുറിച്ചത്
Vikram Malayalam Movie : ബോക്സ് ഓഫീസ് തകർച്ചയിൽ നിന്നും വിക്രം പിടിച്ച് കയറിയത് മലയാളം തെലുങ്ക് സിനിയിലാണ്. മമ്മൂട്ടി ചിത്രം ധ്രുവം, സൈന്യം സുരേഷ് ഗോപിയുടെ മാഫിയ തുടങ്ങിയ സഹതാര വേഷങ്ങളും ഒപ്പം തെലുങ്കിലും 1997 വരെ വിക്രം തന്റെ പിടിച്ചു നിർത്തി. ശേഷം സേതു എന്ന ചിത്രത്തിലൂടെ കോളിവുഡിൽ വിക്രം തന്റെ പേര് സ്ഥാപിക്കുകയായിരുന്നു
Vikram Best Films : വിക്രം എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അന്യൻ എന്ന ചിത്രമാണ്. അഖിലേന്ത്യ തലത്തിലാണ് ആ ചിത്രം ചർച്ച ചെയ്യപ്പെട്ടത്. പിതാമകൻ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. സാമി എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് നേടി നൽകി. ഭീമ, മണിരത്നത്തിന്റെ രാവണൻ, ദൈവ തിരുമകൾ എന്നിവയാണ് വിക്രത്തിന്റെ എന്ന നടന്റെ മികച്ച ചിത്രങ്ങൾ
Vikram Real Name : കെന്നഡി ജോൺ വിക്ടറാണ് വിക്രത്തിന്റെ യഥാർഥ പേര്. സേതു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് താരത്തിന് ചിയാൻ വിക്രം എന്ന് പേര് ലഭിക്കുന്നത്. ഷൈലജ ബാലകൃഷ്ണനാണ് ഭാര്യ. ഇരുവർക്ക് രണ്ട് മക്കളുണ്ട്. മകൻ ധ്രവും കോളിവുഡിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ഇരുവരും ചേർന്ന് മഹാൻ ചിത്രത്തിൽ ഒരുമിച്ച് നേർക്കുനേരെ അഭിനയിച്ചിരുന്നു.