Tulsi leaves: വെറുതെ നുള്ളി കളയരുതേ.... തുളിസി ഇലയുടെ ഗുണങ്ങൾ അറിയാമോ?

ഇടയ്ക്കിടെ ഉണ്ടാവുന്ന ചുമയും ജലദോഷവും നിങ്ങളെ വലയ്ക്കുന്നുണ്ടോ? പരിഹാരം വീട്ടുമുറ്റത്ത് തന്നെ ഉണ്ട്.

വീട്ടുമുറ്റത്ത് ധാരാളമായി കാണപ്പെടുന്ന ഔഷധ സസ്യമാണ്  തുളസി. ആന്റിവൈറല്‍, ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ തുടങ്ങിയ ഒരുപാട് ഗുണങ്ങൾ തുളസി ഇലയ്ക്കുണ്ട്.

1 /6

തുളസി ഇല രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. വിഷ വസ്തുക്കളെ പുറന്തള്ളുകയും ദഹന പ്രക്രിയയെ മെച്ചമാക്കുകയും ചെയ്യുന്നു.

2 /6

റിംഗ് വോം അല്ലെങ്കില്‍ പ്രാണികള്‍ കടിക്കുന്നത് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് തുളസി ഇല ഉത്തമമാണ്. ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുളസി ഇലയുടെ നീര് പുരട്ടാം.

3 /6

തുളസിയില തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് തുളസി ഇല നല്ലതാണ്.  

4 /6

തുളസി വെള്ളം സ്ഥിരമായി കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ മാറ്റുന്നു. തുളസി ഇല ചായയായി കുടിക്കുന്നവരും ഉണ്ട്.

5 /6

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയ ദോഷകരമായ വാതകങ്ങളെ തുളസി ആഗിരണം ചെയ്യുകയും അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.  

6 /6

ഇവയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെയും ഹൃദയത്തിൻ്റെയും ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola