Purple Cabbage: പർപ്പിൾ കാബേജ് ഡയറ്റിൽ ഉൾപ്പെടുത്താം; അതിശയിപ്പിക്കും ഈ ഗുണങ്ങൾ!

റെഡ് കാബേജ് എന്നും അറിയപ്പെടുന്ന പർപ്പിൾ കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതു കൊണ്ട് തന്നെ മടിക്കാതെ ഇനി ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം. പർപ്പിൾ കാബേജിന്റെ ചില ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാലോ...

  • Dec 05, 2024, 17:28 PM IST

റെഡ് കാബേജ് എന്നും അറിയപ്പെടുന്ന പർപ്പിൾ കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതു കൊണ്ട് തന്നെ മടിക്കാതെ ഇനി ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താം. പർപ്പിൾ കാബേജിന്റെ ചില ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാലോ...

1 /6

പർപ്പിൾ കാബേജിൽ വിറ്റാമിൻ ബി കോംപ്ലക്സ് ഉണ്ട്. ഇത്  ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു.  

2 /6

പർപ്പിൾ കാബേജിൽ നാരുക‌ളും വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. കൂടാതെ കലോറി കുറവുമാണ്.  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പർപ്പിൾ കാബേജ് ഭക്ഷണത്തില്‍ ഉൾപ്പെടുത്താം.

3 /6

ഇവയിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുകയും ചർമത്തെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്നു. 

4 /6

മഗ്നീഷ്യം, കാൽസ്യം, മാംഗനീസ് തുടങ്ങിയവ പർപ്പിൾ കാബേജിലുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. 

5 /6

പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് സഹായകരമാണ്.

6 /6

പർപ്പിൾ കാബേജിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola