കടുകെണ്ണ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്.
ശൈത്യക്കാലം ആരംഭിച്ചതോടെ ആരോഗ്യം സംരക്ഷിക്കാനുള്ള വഴികൾക്കായി നെട്ടോട്ടം ഓടുകയാണ് പലരും. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള കടുകെണ്ണയിൽ ഈ ശാരീരിക പ്രശ്നങ്ങൾക്കുള്ള പ്രതിവിധി ഒളിച്ചിരിപ്പുണ്ട്. ശൈത്യക്കാലത്ത് ഉണ്ടാവുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കടുകെണ്ണ.
തണുപ്പുകാലത്ത് വരുന്ന ജലദോഷത്തിനും ചുമയ്ക്കും കടുകെണ്ണ നല്ലതാണ്. കുറച്ച് തുള്ളി കടുകെണ്ണ നെഞ്ചിലും മൂക്കിലും പുരട്ടിയാൽ തൽക്ഷണ ആശ്വാസം ലഭിക്കും.
കടുകെണ്ണയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ വരണ്ട ചർമ്മം അകറ്റി തിളക്കമുള്ള ചർമ്മം നൽകുന്നു.
തണുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ പേരും അനുഭവിക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളാണ് തിണര്‍പ്പും ചൊറിച്ചിലും. ഇതിനെ മറികടക്കുന്നതിന് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്.
സന്ധിവേദന കുറയ്ക്കാനും കടുകെണ്ണ സഹായിക്കും.
ശരീര വേദന കുറയ്ക്കാനും രക്തചംക്രമണം വർധിപ്പിക്കാനും കടുകെണ്ണ സഹായിക്കുന്നു.
കാൽ പാദങ്ങളിലെ ഉപ്പൂറ്റി പൊട്ടുന്നതിനും ചുണ്ട് വരണ്ട് പൊട്ടുന്നതിനും കടുകെണ്ണ മികച്ച പ്രതിവിധിയാണ്.
തലയോട്ടിൽ കടുകെണ്ണ തേച്ച് പിടിപ്പിക്കുന്നത് വഴി താരൻ, മുടിക്കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)