ഇന്ത്യയുടെയും പാകിസ്താന്‍റെയും ഫിലിപ്പീന്‍സിന്‍റെയും ദേശീയ ഫലമാണ് മാമ്പഴം. 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന മാമ്പഴം ക്യാന്‍സര്‍ പോലെയുള്ള ഗുരുതരമായ അസുഖങ്ങളില്‍നിന്ന് രക്ഷ നല്‍കുന്നതിനോടൊപ്പം, ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകമാണ്...
മാമ്പഴം എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. എന്നാല്‍, ഏറെ മധുരമുള്ള പഴമായതിനാല്‍ പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിയ്ക്കാന്‍ സാധിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ മൂലം, മാമ്പഴം കഴിക്കുന്നത് ഒഴിവാക്കാനാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നതും.
എന്നാല്‍, ഈ അവസരത്തില്‍ പ്രമേഹ രോഗികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയെത്തുകയാണ്. തികച്ചും Sugar Free ആയ മാമ്പഴം വരുന്നു....!! ഈ ഇനം മാമ്പഴം ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇനി പ്രമേഹ രോഗികള്‍ക്ക് ടെന്‍ഷനില്ലാതെ മാമ്പഴം കഴിയ്ക്കാന്‍ സാധിക്കും. Sugar Free മാമ്പഴം ഏതൊരു പ്രമേഹ രോഗിക്കും കഴിയ്ക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
Sugar Free മാമ്പഴം വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത് പാക്കിസ്ഥാനിലാണ്. ഇതിനോടകം മൂന്ന് പുതിയ ഇനം Sugar Free മാമ്പഴങ്ങൾ വികസിപ്പിച്ചെടുത്തിരിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.
മാമ്പഴം കൃഷി ചെയ്യുന്ന ഗുലാം സർവാർ ആണ് ഈ പുതിയ ഇനം മാമ്പഴങ്ങള്‍ തയ്യാറാക്കിയത്. ഈ മൂന്ന് ഇനങ്ങളെ സോനാരോ, ഗ്ലെൻ, കീറ്റ് (Sonaro, Glen, Keet) എന്നിങ്ങനെയാണ് പേരിട്ടിരിയ്ക്കുന്നത്. പ്രമേഹ രോഗികളുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത്, മാമ്പഴങ്ങളിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് നിരവധി പരീക്ഷണങ്ങൾ നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ഈ മാമ്പഴങ്ങള്‍ ഉടന്‍ തന്നെ പാക്കിസ്ഥാന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.