Vastu and Main Door: വീടിന്‍റെ പ്രധാന വാതിലിനു സമീപം ഈ ചെടി നടൂ, ദാരിദ്ര്യം മാറും ഐശ്വര്യം നിറയും

Vastu and Main Door: വാസ്തു ശാസ്ത്രത്തില്‍ വീടിന്‍റെ പ്രധാന കവാടത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നതിന് വീടിന്‍റെ പ്രധാന വാതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്.  
 

വാസ്തു ശാസ്ത്രത്തില്‍ വീടിന്‍റെ പ്രധാന കവാടവുമായി ബന്ധപ്പെട്ട് നിരവധി പരിഹാരങ്ങളും ഉപായങ്ങളും  നിർദ്ദേശിച്ചിട്ടുണ്ട്. ഇത്  വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകാനും  ഒപ്പം പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതിനുള്ള വഴികളും വിശദീകരിച്ചിട്ടുണ്ട്. 

1 /5

ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കുന്നതിനായി വീടിന്‍റെ പ്രധാന കവാടവുമായി ബന്ധപ്പെട്ട്  നിരവധി ഉപായങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ഇത് ചെയ്യുന്നതുവഴി ആ വീട്ടിലിരിക്കുന്നവർ പുരോഗതി നേടുന്നു. സന്തോഷവും സമാധാനവും വ്യക്തിയുടെ ജീവിതത്തിൽ എന്നും നിലനിൽക്കുന്നു. അതിലൊന്നാണ് വീട്ടില്‍ തുളസി ചെടി നടുക എന്നത്. 

2 /5

 ഹൈന്ദവ വിശ്വാസത്തില്‍ തുളസി ചെടി വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. തുളസി ചെടിയിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. 

3 /5

തുളസി ചെടി ഉള്ള വീട്ടിൽ ലക്ഷ്മി അമ്മ എപ്പോഴും വസിക്കുമെന്നാണ് വിശ്വാസം. ഇതോടൊപ്പം വീട്ടിൽ സാമ്പത്തിക പ്രതിസന്ധിയോ കലഹമോ ഉണ്ടാകുന്ന അവസരത്തില്‍ തുളസിയുടെ ഉണങ്ങിയ വേര് വീടിന്‍റെ പ്രധാന കവാടത്തിൽ കെട്ടുക. ഇങ്ങനെ ചെയ്യുന്നത് വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ സഹായകമാണ്. 

4 /5

വാസ്തു ശാസ്ത്രത്തിൽ, വീടിന്‍റെ പ്രധാന കവാടത്തിന് വളരെ പ്രാധാന്യമുണ്ട്. വീടിന്‍റെ പ്രധാന കവാടവുമായി ബന്ധപ്പെട്ട വാസ്തു നിയമങ്ങൾ പാലിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിൽ ഒരു തുളസി ചെടി നടണം. 

5 /5

വീട്ടിൽ  തുളസി ചെടി നട്ടുപിടിപ്പിച്ചാൽ പണവും സമ്പത്തും ഒരു കാന്തം പോലെ നിങ്ങളുടെ വീട്ടിലേക്ക് ആകർഷിക്കപ്പെടും. ജീവിതത്തിൽ എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടാകും. കൂടാതെ നെഗറ്റീവ് എനർജി വീട്ടിലേക്ക് കടക്കില്ല. 

You May Like

Sponsored by Taboola