Jupiter Rise 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും ഹംസ രാജയോ​ഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭം

Jupiter Rise 2023: ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും അധിപൻ എന്നാണ് വ്യാഴം അറിയപ്പെടുന്നത്. 2023 ഏപ്രിൽ 29-ന് വ്യാഴത്തിന്റെ ഉദയം സംഭവിക്കും. വ്യാഴത്തിന്റെ ഉദയം ഹംസ രാജയോ​ഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ, ഇതിനെ വളരെ ശുഭകരവും പ്രയോജനകരവുമായി കണക്കാക്കുന്നു. ഈ യോഗം രൂപപ്പെടുമ്പോൾ അത് ചില രാശിക്കാർക്ക് വളരെയധികം ഗുണമാകും. ഏതൊക്കെ രാശിക്കാർക്കാണ് ഹംസ രാജയോ​ഗം ഭാ​ഗ്യം നൽകുന്നതെന്ന് നോക്കാം...

 

1 /3

കർക്കടകം: കർക്കടകം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം മൂലം തൊഴിൽരംഗത്തും ബിസിനസിലും നല്ല ഫലങ്ങൾ ലഭിക്കും. ചെയ്യുന്ന ജോലികളിലെല്ലാം വിജയിക്കും. ഏറെ നാളത്തെ ആഗ്രഹങ്ങൾ സഫലമാകും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.  

2 /3

ധനു: വ്യാഴം ഉദിക്കുന്നത് ധനു രാശിക്കാർക്ക് വളരെ ഗുണകരമാണ്. നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല സമയമാണിത്. വാഹനം വാങ്ങാനും അവസരമുണ്ടാകും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകും. ഇതുമൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.  

3 /3

മീനം: ഹംസ രാജയോഗം മീനരാശിക്കാർക്ക് ശുഭഫലം നൽകും. ആത്മവിശ്വാസം വർധിപ്പിക്കും. പുതിയ വരുമാനം ഉണ്ടാകും. ബിസിനസ് മെച്ചപ്പെടും. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola