Guru Uday: ഇനി ഒരു ദിവസം മാത്രം .. ഈ 5 രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങും!

ജ്യോതിഷത്തിൽ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴം ഈ സമയത്ത് അസ്തമിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ അസ്തമനം അശുഭകരമായി കണക്കാക്കപ്പെടുന്നു. വിവാഹജീവിതം, വിവാഹ ചടങ്ങുകൾ തുടങ്ങിയ മംഗള കർമ്മങ്ങൾക്ക് ഗുരുവിന്റെ സാന്നിധ്യം നല്ലതായി കണക്കാക്കില്ല. 2022 ഫെബ്രുവരി 24 ന് അസ്തമിച്ച വ്യാഴം ഇനി 2022 മാർച്ച് 26 ന് കുംഭ രാശിയിൽ ഉദിക്കും. വ്യാഴത്തിന്റെ ഈ ഉദയം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കുകയും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും.

1 /5

വ്യാഴത്തിന്റെ ഉദയം മേടം രാശിക്കാർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും. വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാക്കും.

2 /5

ഇടവം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം കരിയറിൽ വളരെയധികം പുരോഗതി നൽകും. ധനലാഭമുണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. പുതിയ ജോലി ആരംഭിക്കാനും കഴിയും.

3 /5

ചിങ്ങം രാശിക്കാർക്ക് ഗുരുവിന്റെ ഉദയം തൊഴിൽരംഗത്ത് പുരോഗതിയുണ്ടാക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. വ്യാപാരികൾക്ക് വലിയ ഓർഡറുകളോ ലാഭമോ ലഭിക്കും. ജോലിയിൽ വിജയം ഉണ്ടാകും.

4 /5

തുലാം രാശിക്കാർക്ക് മാർച്ച് 26 മുതൽ ഗുണകരമായ സമയം ആരംഭിക്കും. അവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. തൊഴിൽ-ബിസിനസിൽ വിജയം, ബഹുമാനം ലഭിക്കും, വരുമാനം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും.

5 /5

മകരം രാശിക്കാർക്ക് വ്യാഴത്തിന്റെ ഉദയം ധനലാഭമുണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല വിധത്തിൽ നിങ്ങൾക്ക് പണം ലഭിക്കും.  ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola