വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് ഇവ സമർപ്പിക്കാം, ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും

ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം ലഭിക്കാൻ ആളുകൾ വിവിധ മാർ​ഗങ്ങൾ സ്വീകരിക്കുന്നു.

ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് ഏറ്റവും മികച്ച ദിവസമാണ് വെള്ളിയാഴ്ച. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിലൂടെ ഒരാളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും ലഭിക്കുന്നു. ദേവിയുടെ അനു​ഗ്രഹം ലഭിക്കാൻ ആളുകൾ വിവിധ മാർ​ഗങ്ങൾ സ്വീകരിക്കുന്നു. ആരാധന, വ്രതം അനുഷ്ഠിക്കുക എന്നിവയാണ് ദേവീ പ്രീതിക്കായി ചെയ്യുന്ന പ്രധാന കാര്യങ്ങൾ. എന്നാൽ വെള്ളിയാഴ്ച ദിവസം ലക്ഷ്മീ ദേവിക്ക് ചില കാര്യങ്ങൾ സമർപ്പിച്ചാൽ ദേവി ഭക്തർക്ക് അനു​ഗ്രഹം നൽകും. 

 

1 /4

പായസം - ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിക്ക് പായസം സമർപ്പിക്കുക. പാല് ചേർത്തുണ്ടാക്കിയ ഭക്ഷണങ്ങൾ സമർപ്പിച്ചാൽ ദേവിയുടെ അനു​ഗ്രഹം നിങ്ങൾക്കുണ്ടാകും. വെള്ളിയാഴ്ച ദിവസം വെളുത്ത നിറത്തിലുള്ള വസ്തുക്കൾ ദേവിക്ക് സമർപ്പിക്കുന്നത് ഉത്തമമാണ്. അത് കൊണ്ട് തന്നെ പാലും അരിയും ചേർത്തുണ്ടാക്കുന്ന പായസം ദേവിക്ക് പ്രിയപ്പെട്ടതാണ്. ഈ ദിവസം ഏഴ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുക.

2 /4

താമര വിത്ത്/ മഖാന - വെള്ളിയാഴ്ച ദിവസം ലക്ഷ്മീ ദേവിക്ക് മഖാന സമർപ്പിക്കുക. താമരപ്പൂവിന്റെ വിത്തുകൾ കൊണ്ടാണ് മഖാന നിർമ്മിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഫൂൽ മഖാന എന്നും വിളിക്കുന്നത്. 

3 /4

ബതാഷേ - വെളുത്ത നിറത്തിലുള്ള പദാർഥമാണ് ബതാഷേ. ലക്ഷ്മി ദേവിക്ക് ബതാഷേ അർപ്പിക്കാവുന്നതാണ്. 

4 /4

വെള്ളിയാഴ്ച ഈ പ്രതിവിധികൾ പരീക്ഷിക്കുക ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ, വെള്ളിയാഴ്ച ലക്ഷ്മി മന്ത്രം 'ഓം ശ്രീ ശ്രീയേ നമഃ' 108 തവണ ജപിക്കുക. വെള്ളിയാഴ്ച ദക്ഷിണാവർത്തി ശംഖിൽ വെള്ളം നിറച്ച് മഹാവിഷ്ണുവിനെ ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കും എന്നാണ് വിശ്വാസം. ഈ ദിവസം വൈകുന്നേരം നെയ് വിളക്ക് കത്തിച്ച് വിളക്കിൽ കുങ്കുമം ഇടുക. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളോ അരിയോ വെള്ളിയാഴ്ച നിർധനർക്ക് ദാനം ചെയ്യുക

You May Like

Sponsored by Taboola