റിപ്പോർട്ടുകൾ അനുസരിച്ച് ഗവണ്മെന്റ് എൽപിജി സിലിണ്ടറിന്റെ സബ്സിഡി നിർത്തലാക്കാൻ സാധ്യതയുണ്ട്. 2021-22 സാമ്പത്തിക വർഷത്തിലെ യൂണിയൻ ബജറ്റിൽ പെട്രോളിയം സബ്സിഡിയുടെ വിഹിതം 12,995 കോടി രൂപ മാത്രമായി ചുരുക്കിയിരുന്നു. 2019-2020 സാമ്പത്തിക വർഷത്തിൽ ഇത് 40,915 കോടി രൂപയായിരുന്നു. ഈ തുക പ്രധാനമായും ഉജ്ജ്വല പദ്ധതിയിൽ ഉപയോഗിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2021-22 സാമ്പത്തിക വർഷത്തിലെ യൂണിയൻ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 8 കോടി ആളുകളെ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ ഒരു കോടി ആളുകളെ കൂടി ഉൾപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) 2016 മേയ് 1 നാണ് ആരംഭിച്ചത്. 8 കോടി ജനങ്ങളിലേക്ക് LPG കണക്ഷൻ എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് LPG കണക്ഷനുകൾ എടുക്കുന്നതിന് 1600 രൂപയും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ നൽകുന്നുണ്ട്.
LPG സിലിണ്ടറിന് ലഭിക്കുന്ന സബ്സിഡികൾ നേരിട്ട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ച് നൽകും
അതേസമയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 2021 ഫെബ്രുവരി 1ലെ വില പ്രകാരം എൽപിജി ഗ്യാസ് വിലയിൽ മാറ്റം വരുത്തിയിട്ടില്ല, സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില 25 രൂപ കൂടി ഉയർത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ (2021 ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വന്നു) ന്യൂഡൽഹിയിലെ എൽപിജി സിലിണ്ടറിന്റെ വില 719 രൂപയും, ലഖ്നൗൽ 757 രൂപയും, നോയിഡയിൽ 717 രൂപയുമാണ്. കൊമേർഷ്യൽ (19 കിലോ) എൽപിജി സിലിണ്ടറിന്റെ വില 1349 രൂപയിൽ നിന്ന് 1533 രൂപയായി ഉയർത്തി.