Golden Chariot Train: ജിമ്മും സ്പായും ആസ്വദിച്ച് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്വറി ട്രെയിനിൽ യാത്ര ചെയ്യാം...!! ചിതങ്ങള്‍ കാണാം

ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്വറി ട്രെയിനിൽ യാത്ര ചെയ്ത് ജിമ്മും സ്പായും ആസ്വദിക്കാനുള്ള അവസരം IRCTC ഒരുക്കിയിരിയ്ക്കുകയാണ്. Golden Chariot Train യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.....

Golden Chariot Train: ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്വറി ട്രെയിനിൽ യാത്ര ചെയ്ത് ജിമ്മും സ്പായും ആസ്വദിക്കാനുള്ള അവസരം IRCTC ഒരുക്കിയിരിയ്ക്കുകയാണ്. Golden Chariot Train യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.....

1 /8

Golden Chariot ട്രെയിൻ യാത്ര Golden Chariot ട്രെയിൻ യഥാര്‍ത്ഥത്തില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെയാണ്. അതായത് ഓടുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടൽ എന്ന് വേണമെങ്കില്‍ പറയാം. ഈ ട്രെയിന്‍ ഒരു ചലിക്കുന്ന കൊട്ടാരമാണ്.  ട്രേയിനിലാണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്തത്ര സൗകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. സെപ്റ്റംബര്‍ 30 മുതൽ ഈ ട്രെയിൻ വീണ്ടും ആരംഭിക്കും

2 /8

രാജ്യത്തെ ഏറ്റവും ആഡംബര ട്രെയിൻ Golden Chariot രാജ്യത്തെ ഏറ്റവും ആഡംബര ട്രെയിനുകളിലൊന്നായ ഈ ട്രെയിനിന്‍റെ പേര് Golden Chariot എന്നാണ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ട്രെയിനുകളിലൊന്നാണ് ഈ ട്രെയിൻ.

3 /8

Golden Chariot ദക്ഷിണേന്ത്യയിൽ പര്യടനം നടത്തുന്നു ദക്ഷിണേന്ത്യയിലെ മനോഹരമായ സ്ഥലങ്ങളിലേക്കാണ് ഈ ട്രെയിൻ നിങ്ങളെ കൊണ്ടുപോകുന്നത്. Golden Chariot.ഇന്ത്യൻ റെയിൽവേ Golden Chariot ട്രെയിൻ വീണ്ടും ആരംഭിച്ചു. സെപ്റ്റംബര്‍ 30 മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ട്രെയിനിന്‍റെ പേരിലുള്ള വെബ്‌സൈറ്റിൽ നിന്ന് ബുക്കിംഗ് നടത്താം  

4 /8

Golden Chariot മനോഹരമായ ഡൈനിംഗ് ഈ ട്രെയിനിൽ മനോഹരമായ മുറികൾ ഉണ്ട്. മുറിയിൽ മികച്ച കിടക്ക, മേശ, കസേരകൾ തുടങ്ങി എല്ലാം ഉണ്ട്. ഇരുന്ന് ഭക്ഷണം കഴിക്കാൻ പ്രത്യേക ഹാൾ പോലെയുള്ള സ്ഥലം. വെജ്, നോൺ വെജ് ഭക്ഷണങ്ങൾ ലഭ്യമാകുന്ന ഡൈനിംഗും മികച്ചതാണ്.

5 /8

ട്രെയിനിലെ മനോഹരമായ മുറികൾ   ഈ ട്രെയിനില്‍ മനോഹരമായ മുറികള്‍ ഉണ്ട്. കൂടാതെ, ട്രെയിനിൽ ഒരു സ്പായും ഉണ്ട്. ആയുർവേദ മസാജ് ചെയ്ത് ക്ഷീണം മാറ്റാനുള്ള സൗകര്യം ലഭിക്കും. 

6 /8

ഇൻ-ട്രെയിൻ ജിം ഈ ട്രെയിനിൽ നിങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയുന്ന ഒരു ജിം പോലും ഉണ്ട്.

7 /8

രാജകീയ ബാർ ഈ ട്രെയിനില്‍ ഒരു റോയൽ ബാർ ഉണ്ട്, അവിടെ നിങ്ങൾക്ക് കോക്ടെയ്ൽ പാർട്ടികൾ ആസ്വദിക്കാം. കോൺഫറൻസ് റൂമുകളും ടിവികളും ട്രെയിനിൽ സ്ഥാപിച്ചിട്ടുണ്ട്.

8 /8

Golden Chariot പാക്കേജുകൾ ആദ്യ പാക്കേജ് ഈ ട്രെയിനിലൂടെയുള്ള യാത്രയും ചെലവേറിയതാണ്. കർണാടക പാക്കേജ്  ഡീലക്സ് ക്യാബിനിൽ 5 രാത്രിയും 6 പകലുമാണ് . ഇതിൽ രണ്ട് പേർ ഒരുമിച്ച് യാത്ര ചെയ്താൽ 398160 രൂപയാണ് നിരക്ക്. അതേസമയം ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്താൽ 299040 രൂപ നൽകണം.  Golden Chariot രണ്ടാം പാക്കേജ് മൂന്ന് രാത്രിയും നാല് പകലുമുള്ളതാണ് കർണാടക പാക്കേജ്. ഇതിൽ, ഡീലക്‌സ് ക്യാബിനിന്‍റെ നിരക്ക് ഇരട്ടിയാണെങ്കിൽ 265440 രൂപയാണ്, അതേസമയം ഒറ്റയ്ക്ക് യാത്ര ചെയ്താൽ 199080 രൂപ നൽകണം.   Golden Chariot മൂന്നാം പാക്കേജ് സൗത്ത് പാക്കേജിലെ ഗോൾഡൻ ചാരിയറ്റ് ജ്വൽസിൽ അഞ്ച് പകലും ആറ് രാത്രിയും ഉള്ള നിരക്ക് ഇരട്ടിയ്ക്ക് 398160 രൂപയും സിംഗിളിന് 299040 രൂപയും നൽകണം.

You May Like

Sponsored by Taboola