ബിഎംഡബ്ല്യു X6 കസ്റ്റമൈസ് ചെയ്താണ് ഹർഭജൻ ഉപയോഗിക്കുന്നത്. 2993 സിസി എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനത്തിൻറെ ഇന്ത്യയിലെ വില 85.5 ലക്ഷമാണ്.കസ്റ്റമൈസേഷനുകൾ കൂടി നോക്കിയാൽ വില ഇനിയും കൂടിയേക്കും.
2009-ൽ ലണ്ടനിൽ നിന്ന് ഹർഭജൻ ഇറക്കുമതി ചെയ്തതാണ് ഹർഭജൻറെ ബ്രൌണി എസ്യുവി.പേപ്പർവർക്കുകൾക്ക് ശേഷം ഏകദേശം 6 മാസമെടുത്തു വാഹനം കൈമാറാൻ. ഏത് പരിതസ്ഥിതിയിലും ഒാടുന്ന വാഹനമാണിത്.6.2 ലിറ്റർ V8 എഞ്ചിനിൽ 393bhpയാണ് പവർ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഹമ്മറിനുണ്ട്.
മെഴ്സിഡസ് GLS 350 ആഡംബര എസ് യുവിയും ഹർഭജന് സ്വന്തമാണ്. 2987 സിസി എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 88 ലക്ഷമാണ് എക്സ്ഷോറൂം വില.
ഈ ബിഎംഡബ്ല്യു 520ഡി ഭാജിക്ക് സമ്മാനമായി ലഭിച്ചതാണ്. 2.0 എൽ 4 സിലിണ്ടർ ഡീസൽ എഞ്ചിനിലെ ഈ ആഡംബര സെഡാൻെ തുടക്ക വില 61 ലക്ഷം രൂപയാണ്.