സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രക്ഷ രാജ്. അപ്പു (അപർണ) എന്ന കഥാപാത്രമായാണ് രക്ഷ സാന്ത്വനത്തിൽ അഭിനയിക്കുന്നത്. രക്ഷ രാജിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ടിവി ഷോയിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റ് ധരിച്ചാണ് രക്ഷ പരിപാടിയിലെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിൽ 25നായിരുന്നു രക്ഷയുടെ വിവാഹം.
കോഴിക്കോട് സ്വദേശി അർക്കജ് ആണ് രക്ഷയുടെ ഭർത്താവ്.
കമർകാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് രക്ഷ സിനിമയിലെത്തുന്നത്.