Engineers Day 2022: രാഷ്ട്രനിർമ്മാണത്തിൽ വലിയ സംഭാവനകൾ നൽകിയ സർ എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ന് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആഘോഷിക്കുന്നു. ബോളിവുഡില്‍ അഭിനയ മികവുകൊണ്ട് മുന്‍ നിരയില്‍ നില്‍ക്കുന്ന നിരവധി താരങ്ങള്‍ പഠനത്തിനും മുന്‍നിരയില്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പഠിച്ചിട്ടുള്ള നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്. എഞ്ചിനീയറിംഗ് ബിരുദവുമായി അഭിനയം കരിയർ ആയി തിരഞ്ഞെടുത്ത ഇവരെ പരിചയപ്പെടാം...
വിക്കി കൗശൽ (Vicky Kaushal) വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയുടെ മുന്‍ നിരയില്‍ എത്തിയ താരമാണ് വിക്കി കൗശൽ. . 2015ൽ മസാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വിക്കി, ഉറി എന്‍ ചിത്രത്തിലൂടെ നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി. വിക്കി കൗശൽ 2009-ൽ മുംബൈയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. പിന്നീട് അഭിനയമ രംഗത്തേയ്ക്ക് കടക്കുകയായിരുന്നു.
റിതേഷ് ദേശ്മുഖ് (Riteish Deshmukh) ബോളിവുഡ് നടനും ടിവി അവതാരകനും ചലച്ചിത്ര നിർമ്മാതാവുമായ റിതേഷ് ദേശ്മുഖിന്‍റെ മുഴുവൻ പേരാണ് റിതേഷ് വിലാസ്‌റാവു ദേശ്മുഖ്. ഹാസ്യ വേഷങ്ങൾക്കും സീരിയസ് വേഷങ്ങൾക്കും പേരുകേട്ട താരമാണ്. എന്നാൽ സിനിമാരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് റിതേഷ് മുംബൈയിലെ കമലാ രഹേജ കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ആർക്കിടെക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.യിരുന്നു.
സോനു സൂദ് (Sonu Sood) കൊറോണ മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് ആളുകളെ സഹായിച്ച നടൻ സോനു സൂദ് ഏവര്‍ക്കും സുപരിചിതനാണ്. സോനു സൂദ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. നാഗ്പൂരിലെ യശ്വന്ത്റാവു ചവാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് സോനു സൂദ് മോഡലിംഗ് രംഗത്തേയ്ക്ക് കടക്കുന്നത്.
ആർ. മാധവൻ (R. Madhavan) ബോളിവുഡ് നടൻ ആർ. മാധവൻ ഒരു നല്ല നടൻ എന്നതിനൊപ്പം ഒരു എന്‍ജിനീയര്‍ കൂടിയാണ്. കോലാപ്പൂരിലെ രാജാറാം കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയശേഷം മഹാരാഷ്ട്രയിലെ കിഷൻചന്ദ് ചെല്ലാറാം കോളേജിൽ നിന്ന് പബ്ലിക് സ്പീക്കിംഗിൽ ബിരുദവും നേടി. പിന്നീട് തന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹം ബോളിവുഡിലേക്ക് ചേക്കേറി
തപ്‌സി പന്നു (Taapsee Pannu) തപ്പട് ഫെയിം നടി തപ്‌സി പന്നു ബോളിവുഡിൽ പ്രവേശിക്കുന്നതിനുമുമ്പ്, ന്യൂഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. പഠനത്തിന് ശേഷം സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി ജോലി ആരംഭിച്ച ശേഷമാണ് മോഡലിംഗ് രംഗത്തേയ്ക്ക് കടക്കുന്നത്. 2010ലാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്.
കാർത്തിക് ആര്യൻ (Kartik Aaryan) പ്യാർ കാ പഞ്ച്‌നാമയിലെ ഡയലോഗുകളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന കാർത്തിക് ആര്യൻ ഇന്ന് ബോളിവുഡ് സിനിമാ ലോകത്തെ പ്രമുഖ നടന്മാരിൽ ഒരാളാണ്. പാട്ടീൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദം നേടിയ അദ്ദേഹം കോളേജ് കാലഘട്ടം മുതൽ സിനിമയിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നു.
കൃതി സനോൻ (Kriti Sanon) നടി കൃതി സനോൻ ഇപ്പോൾ തന്‍റെ കരിയറിലെ ഏറ്റവും ഉയർന്ന സ്ഥാനത്താണ്. ബാക്ക് ടു ബാക്ക് ഒരു പറ്റം സൂപ്പർഹിറ്റ് ചിത്രങ്ങള്‍ നല്‍കി കൃതി ബോളിവുഡില്‍ ചുവടുറപ്പിച്ചു. 2014 ലെ ഹീറോപന്തി എന്ന സിനിമയിലൂടെയാണ് താരത്തിന്‍റെ അരങ്ങേറ്റം. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ജെയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി നോയിഡയിൽ നിന്ന് കൃതി ബാച്ചിലർ ഓഫ് ടെക്‌നോളജി പൂർത്തിയാക്കി. പിന്നീട് ബോളിവുഡിലെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മുംബൈയിലേക്ക് ചേക്കേറി...