Drinks Helps To Reduce Cholesterol: അതിരാവിലെ ഈ പാനീയങ്ങൾ കുടിക്കൂ...! ഉയരുന്ന കൊളസ്ട്രോളിനെ പിടിച്ചു കെട്ടാം

Cholesterol Lowering Tips: ഇന്ന് പലരും നേരിടുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് ശരീരത്തിലെ ഉയർന്നു വരുന്ന കൊളസ്ട്രോൾ. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ശരീരത്തിൽ പല വിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

ശരീരത്തിലെ ഉയർന്നു വരുന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് വേണ്ടി നാം ഭക്ഷണത്തിൽ പല മാറ്റങ്ങളും ക്രമീകരണങ്ങളും കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. അതിനായി ഈ പാനീയങ്ങൾ രാവിലെ കുടിക്കൂ. 

 

1 /5

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര്  ചേർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോൾ വർദ്ധിക്കുന്നത് കുറയക്കാൻ സഹായിക്കും. അതേസമയം നിങ്ങൾക്ക് അൾസർ അസി‍ഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കഴിക്കുന്നത് നല്ലതല്ല.  

2 /5

പോഷക ​ഗുണങ്ങളാൽ പേരു കേട്ട പച്ചക്കറിയാണ് ബീറ്ററൂട്ട്. ഇതിൽ ശരീരത്തിനാവശ്യമായ നിരവധി ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ബീറ്റ്റൂട്ട ജ്യൂസ് രാവിലെ കഴിക്കുന്നതിലൂടെ ചർമ്മത്തിന്റെ തിളക്കം കൂട്ടാനും യുവത്വം നിലനിർത്താനും സഹായിക്കും.   

3 /5

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ പഴവർ​ഗമാണ് ഓറഞ്ച്. ഇതിൽ ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് അതിരാവിലെ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകരമാണ്. മാത്രമല്ല ഇത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.   

4 /5

അതിരാവിലെ വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ വളരെ സഹായകരമാണ്.   

5 /5

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola