Curry leaves: കറിവേപ്പില വെറുതേ കളയല്ലേ...! ഈ അത്ഭുത ​ഗുണങ്ങൾ കേട്ടാൽ ആരും ‍ഞെട്ടും!

കറികളി‍ലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. ഇത് ഭൂരിഭാ​ഗം ആളുകളും കഴിക്കാറില്ല. എന്നാൽ, കറിവേപ്പിലയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല. 

 

Health Benefits of Curry Leaves: ആരോഗ്യം നിലനിർത്താൻ ദിവസവും 7-8 കറിവേപ്പില വെറും വയറ്റിൽ കഴിക്കണം. കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.   

1 /7

വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ അലിയിച്ച് കളയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് തടയും.  

2 /7

കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടി വളർച്ചയ്ക്ക് നല്ലതാണ്. നര, കഷണ്ടി തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.   

3 /7

കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിൻ്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ബീറ്റാ കരോട്ടിൻ തിമിരവും മറ്റ് നേത്ര പ്രശ്നങ്ങളും തടയുന്നു.  

4 /7

പ്രമേഹരോഗികൾ എന്നും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നു.  

5 /7

കറിവേപ്പിലയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കൊഴുപ്പ് അലിയിച്ച് പൊണ്ണത്തടി ഉണ്ടാകുന്നത് തടയും. ശരീരം ഉത്തേജിപ്പിക്കപ്പെടുകയും ഭാരം കുറയുകയും ചെയ്യും.  

6 /7

കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. ഇത് പ്രായമാകുന്നത് തടയുന്നു. കറിവേപ്പില ചുളിവുകളും മറ്റ് ചർമ്മ പ്രശ്നങ്ങളും തടയുന്നു.

7 /7

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola