സൂര്യൻ, ചൊവ്വ, ശുക്രൻ, ബുധൻ, ചന്ദ്രൻ, ശനി എന്നിവയുടെ ചലനം മാറാൻ പോകുകയാണ്. ഓഗസ്റ്റ് മാസത്തിലെ ഗ്രഹങ്ങളുടെ ഈ ചലനമാറ്റം ചിലർക്ക് നേട്ടങ്ങൾ നൽകുന്നു.
ഓഗസ്റ്റ് മാസത്തിൽ ചില ഗ്രഹ ചലനങ്ങൾ മാറൻ പോകുന്നു. സൂര്യൻ, ചൊവ്വ, ശുക്രൻ, ബുധൻ, ചന്ദ്രൻ, ശനി എന്നിവയാണ് ചലനം മാറുന്നത്. ഓഗസ്റ്റ് ആദ്യം ബുധൻ ചിങ്ങം രാശിയിൽ വിപരീത ദിശയിലായി. ഓഗസ്റ്റ് 16 ന് ബുധനും ശുക്രനും സഞ്ചരിക്കുന്ന ചിങ്ങം രാശിയിലേക്ക് സൂര്യൻ പ്രവേശിക്കും. തുടർന്ന് 18 ന് ശനി പൂർവഭദ്രപാദ നക്ഷത്രത്തിന്റെ ആദ്യപാദത്തിൽ പ്രവേശിക്കും.
ഓഗസ്റ്റ് 25 ന് ശുക്രൻ കന്നി രാശിയിലുേക്കും ഓഗസ്റ്റ് 26 ന് ചൊവ്വ മിഥുനം രാശിയിലും പ്രവേശിക്കും. വ്യാഴവും സൂര്യനും അവയുടെ നക്ഷത്രരാശികളെ മാറ്റും. ചന്ദ്രന്റെ ചലനത്തിലും മാറ്റമുണ്ടാകും. ഈ 7 ഗ്രഹങ്ങളുടെ ചലനം മാറുന്നത് ചില രാശികൾക്ക് നല്ലതാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...
ഓഗസ്റ്റ് മാസം മിഥുനം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. വരുമാനം വർധിക്കും. എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. കരിയറിൽ ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.
ധനു രാശിക്കാർക്ക് ഓഗസ്റ്റ് മാസം ഗുണകരമാണ്. ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിനാൽ ഈ രാശിക്കാർ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരിക്കും. ചെലവ് കുറയ്ക്കാൻ ശ്രമിക്കുക. പ്രയാസകരമായ സമയങ്ങളിൽ നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.
ഓഗസ്റ്റ് മാസം കന്നി രാശിക്കാർക്ക് ശുഭകരമാണ്. എല്ലാ ജോലിയിലും ഉത്സാഹത്തോടെ പങ്കെടുക്കും. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യം അനുഭവപ്പെടും. ആരോഗ്യവും തൃപ്തികരമായിരിക്കും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)