Dileep's Birthday: ഹാപ്പി ബർത്ത്ഡേ ദിലീപേട്ടാ....ആശംസകൾ നേർന്ന് താരങ്ങൾ

കേശു ഈ വീടിന്റെ നാഥന്‍, പ്രൊഫ.ഡിങ്കന്‍, ഓണ്‍ എയര്‍ ഈപ്പന്‍, ഖലാസി ഇവയാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

 

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ഇന്ന് 54ാം പിറന്നാള്‍. സിനിമ മേഖലയിലുള്ള നിരവധി പേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു. ദിലീപിന്റെ പിറന്നാൾ വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ച് സഹപ്രവർത്തകർ ആഘോഷിച്ചു. 

1 /9

ഹാപ്പി ബർത്ത്ഡേ അച്ഛാ.. I Love You എന്നാണ് മകൾ മീനാക്ഷി കുറിച്ചത്. കുഞ്ഞിലെ അച്ഛനൊപ്പമുള്ള ചിത്രവും അടുത്ത കാലത്ത് എടുത്ത ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.

2 /9

ഹരിശ്രീ അശോകൻ പങ്കുവച്ച പോസ്റ്റ് ചിരിപടർത്തുന്നതാണ്. ഈ പറക്കും തളികയിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ പങ്കുവച്ചാണ് ഹരിശ്രീ അശോകന്റെ ആശംസാ കുറിപ്പ്. 'ഉണ്ണിക്ക് സുന്ദരന്റെ പിറന്നാൾ ആശംസകൾ' എന്നാണ് അദ്ദേഹം കുറിച്ചത്.

3 /9

വോയ്‌സ് ഓഫ് സത്യനാഥന്‍ സെറ്റിലെ പിറന്നാൾ ആഘോഷം

4 /9

ഹാപ്പി ബർത്ത്ഡേ ദിലീപേട്ടാ എന്ന് ദുൽഖർ സൽമാനും ദിലീപിന് ആശംസൾ നേർന്നു

5 /9

നടൻ സിദ്ദിഖ് ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നു. ദിലീപിനൊപ്പമുള്ള ഫോട്ടോയും പങ്കുവച്ചു

6 /9

പ്രിയപ്പെട്ട ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..എന്ന് കുറിച്ച് അജു വർ​ഗീസ്

7 /9

സണ്ണി വെയ്നും ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് പിറന്നാൾ ആശംസകൾ നേർന്നു

8 /9

ഹാപ്പി ബർത്ത്ഡേ ദിലീപേട്ടാ എന്നായിരുന്നു സുരാജ് വെഞ്ഞാറമ്മൂട് കുറിച്ചത്. ഉണ്ണി മുകുന്ദനും ദിലീപിന് ആശംകൾ അറിയിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്

9 /9

ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അനു സിതാര ആശംസകൾ നേർന്നത്

You May Like

Sponsored by Taboola