Shukra Gochar 2023: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രൻ കർക്കടകത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കർക്കടകത്തിൽ ശുക്രന്റെ പ്രവേശനം മൂലം ധനയോഗം രൂപപ്പെടും. ഇത് ഈ 3 രാശിക്കാരെ സമ്പന്നരാക്കും.
Shukra Rashi Parivartan 2023: ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറ്റുകയും അതിലൂടെ ശുഭ-അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ യോഗങ്ങൾ സുഖ-ദുഃഖം, ലാഭ-നഷ്ടം എന്നിവ ഉണ്ടാക്കും. സമ്പത്ത്-ആഡംബരം, സ്നേഹം-ആകർഷണം എന്നിവയുടെ കാരകനായ ശുക്രൻ ഈ സമയത്ത് ചന്ദ്രന്റെ രാശിയിലാണ്.
ശുക്രൻ ചന്ദ്രനിൽ നിൽക്കുന്നതിനാൽ 'ധനയോഗം' ഉണ്ടാകുന്നു. ഈ ധനയോഗം 2023 ജൂലൈ 7 വരെ കർക്കടകത്തിൽ തുടരുകയും എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. എങ്കിലും ഈ 3 രാശിക്കാർക്ക് ശുക്ര സംക്രമണത്തിൽ നിന്നുള്ള ധനയോഗം ശക്തമായ നേട്ടങ്ങൾ നൽകും. ധനരാജയോഗം ഏത് രാശിയിലുള്ള ആളുകളുടെ ഭാഗ്യം പ്രകാശിപ്പിക്കാൻ പോകുന്നുവെന്ന് നമുക്ക് നോക്കാം.
മിഥുനം (Gemini): മിഥുന രാശിയുടെ അധിപൻ ബുധനാണ് അതുപോലെ ബുധനും ശുക്രനും മിത്ര ഗ്രഹങ്ങളുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന ധനയോഗം മിഥുന രാശിക്കാർക്ക് ശുഭകരമായിരിക്കും. ധന യോഗം ഇത്തരക്കാരെ സമ്പന്നരാക്കും. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധാരാളം പണം ലഭിച്ചേക്കാം. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹം നടക്കും.
കർക്കടകം (Cancer): ശുക്ര സംക്രമനത്തിലൂടെ കർക്കടകത്തിൽ തന്നെയാണ് ധന രാജയോഗം സൃഷ്ടിക്കുന്നത്. ഈ ധനയോഗം കർക്കടക രാശിക്കാർക്ക് ധാരാളം സമ്പത്ത് നൽകും. അവരുടെ ജീവിതത്തിൽ ആഡംബരങ്ങൾ വർദ്ധിക്കും. നിങ്ങൾ സുഖപ്രദമായ ജീവിതം നയിക്കും. പണമുണ്ടാക്കാൻ പുതിയ വഴികൾ കണ്ടെത്തും. നിങ്ങൾക്ക് പുരോഗതിയുണ്ടാകും. ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
കന്നി (Virgo): ധനയോഗം കന്നി രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഈ രാജയോഗം ഇത്തരക്കാർക്ക് സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്നും പഴയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. സ്ഥാനം ബഹുമാനം എന്നിവ വർദ്ധിക്കും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ആനന്ദവും വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയത്തിന്റെ ആഴം വർധിക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)