എല്ലാവരും ഫോണിൽ ക്യാഷ് കളയാൻ ക്ലീനർ ആപ്പുകൾ ഡൗൺലോഡ് ചെയ്യും. പക്ഷെ നിങ്ങൾക്കറിയാത്ത കാര്യം ഈ ആപ്പുകൾ നിങ്ങളുടെ വിവരങ്ങളും ചോർത്തും എന്നതാണ്. അതിനാൽ cleaner app കൾ ഡൗൺലോഡ് ചെയ്യാൻ പാടില്ല.
കാലാവസ്ഥ അറിയിക്കുന്ന ആപ്പുകളാണ് മറ്റൊരു അപകടകരമായ ആപ്പ്. ഇത്തരം ആപ്പുകളിൽ ട്രോജനുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആപ്പുകൾ നിങ്ങളുടെ വിവരങ്ങൾ ചോർത്താനും അവ ഹാക്കർമാർക്ക് അയച്ച് കൊടുക്കാനും സാധ്യതയുണ്ട്.
ആൻഡ്രോയിഡിന് വേണ്ടി വിവിധ VPN ആപ്പുകൾ ഉണ്ട്. എന്നാൽ ഇവയെല്ലാം അപകടക്കാരികളാണ്. ചില പഠനങ്ങൾ അനുസരിച്ച് ഇത്തരം ആപ്പുക ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ചാറ്റുകൾ, ഫോട്ടോകൾ തുടങ്ങി നിരവധി ഇവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.
പരിചയമില്ലാത്ത ഡെവലപ്പർമാരിൽ നിന്നുമുള്ള ആന്റിവൈറസ് ആപ്പുകളും അപകടകരമാണ്. ഈ ആപ്പ് കാരണം നിങ്ങളുടെ ഫോൺ ബ്ലോക്ക് അകാൻ വരെ സാധ്യതയുണ്ട്.