ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് കോളൈൻ. മുട്ടയുടെ മഞ്ഞക്കരു കോളൈൻ സമ്പന്നമയാ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. തലച്ചോറിന്റെ ആരോഗ്യം, വൈജ്ഞാനിക ആരോഗ്യം, നാഡീവ്യവസ്ഥയെ പിന്തുണയ്ക്കൽ, കരളിന്റെ പ്രവർത്തനങ്ങൾ, ന്യൂറോ ട്രാൻസ്മിറ്റർ, അസറ്റൈൽകോളിൻ എന്നിവയുടെ ഉത്പാദനം എന്നിവ കോളൈന്റെ ആരോഗ്യ ഗുണങ്ങളിൽ ഉൾപ്പെടുന്നു.
കോളൈൻ പോഷകം ഇല്ലെങ്കിൽ, കരളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുകയും കരളിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. സസ്യാധിഷ്ഠിത ഭക്ഷണങ്ങളിലും കോളൈൻ പോഷകം അടങ്ങിയിട്ടുണ്ട്. കോളൈൻ പോഷകത്താൽ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ ഇവയാണ്.
അണ്ടിപ്പരിപ്പ് കോളൈൻ സമ്പന്നമായ ഭക്ഷണമാണ്. മുഴുവൻ രൂപത്തിലായാലും ബട്ടർ രൂപത്തിലായാലും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പച്ച നിറത്തിലുള്ള പച്ചക്കറികളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും സസ്യ പ്രോട്ടീനും കൂടുതലാണ്. കൂടാതെ അവയിൽ കോളൈൻ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.
സസ്യാധിഷ്ഠിത പ്രോട്ടീന്റെ പ്രധാന സ്രോതസ്സുകളിലൊന്നാണ് സോയ പാലിൽ നിന്നുണ്ടാക്കുന്ന ടോഫു. സസ്യാഹാരികളായ ആളുകൾക്ക് ഇത് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. സോയ, ടോഫു എന്നിവയിൽ കോളൈൻ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് സോയ പാലിൽ ഏകദേശം 81.7 മില്ലിഗ്രാം കോളൈൻ പോഷകം അടങ്ങിയിട്ടുണ്ട്.
ബീൻസ് എല്ലാ വെഗാൻ, നോൺ-വെഗാൻ ഡയറ്റുകളിലും നിർദേശിക്കുന്ന ഒന്നാണ്. ബീൻസിൽ വലിയ അളവിൽ കോളൈൻ പോഷകം അടങ്ങിയിട്ടുണ്ട്.
ക്വിനോവ സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമാണ്. സസ്യാഹാരം കഴിക്കുന്നവർക്ക് ഇത് വളരെ പ്രയോജനകരമാണ്.