കാർ നമ്മുടെ ജീവിതത്തിൽ ഒരു ആവശ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. മിക്കവരും ലോൺ എടുത്ത് തന്നെയാണ് കാർ വാങ്ങാറുള്ളത്. പക്ഷെ മിക്കവർക്കും കാർ ലോൺ അവസാനിപ്പിച്ചതിന് ശേഷം ചെയ്യേണ്ടതെന്തൊക്കെയെന്ന് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ബാങ്കിൽ അടയ്ക്കാനുള്ള കാശ് മുഴുവൻ കൊടുത്ത് തീർത്ത ശേഷം ബാങ്കിന് ഇനി ബാധ്യതകൾ ഒന്നും നൽകാനില്ലെന്നുള്ള നോ ഒബ്ജെക്ഷൻ സെർട്ടിഫിക്കറ്റ് വാങ്ങണം. ലോൺ അടച്ച് തീർത്ത് രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ ബാങ്ക് നോ ഒബ്ജെക്ഷൻ സെർട്ടിഫിക്കറ്റ് നൽകും. ആർസി ബുക്കിൽ പേര് മാറ്റാൻ ഈ സെർട്ടിഫിക്കറ്റ് ആവശ്യമാണ്.
വാഹനത്തിന്റെ ആർസി ബുക്ക് വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് ഉൾപ്പെടുത്തിയിരിക്കും. ലോൺ അടച്ച് തീർത്ത ശേഷം നോ ഒബ്ജെക്ഷൻ സെർട്ടിഫിക്കറ്റോട് കൂടി ആർടിഓയ്ക്ക് അപേക്ഷ സമർപ്പിച്ച് ബാങ്കിന്റെ പേര് ആർസി ബുക്കിൽ നിന്ന് ഒഴിവാക്കണം.
ലോൺ അടച്ച് തീർത്ത ശേഷം ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം ആക്റ്റീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയുകയും അടുത്ത ലോൺ എടുക്കുമ്പോൾ തടസ്സം ഉണ്ടാകുകയും ചെയ്യും.