Cannes 2022: കറുപ്പില്‍ തിളങ്ങി ദീപികയും ഉര്‍വശി റൗതേലയും, ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം


Cannes 2022: 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുകയാണ്.  മെയ് 17 മുതൽ 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്.  ഇത്തവണ  ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ഇന്ത്യയില്‍നിന്നും തിരഞ്ഞെടുത്തിരിയ്ക്കുന്നത് ദീപികയാണ്.  Cannes ഫിലിം ഫെസ്റ്റിവലില്‍ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള വേഷങ്ങള്‍ അണിഞ്ഞ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ്  താരം... 

 

1 /3

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ആറാം ദിവസം അവർ റെഡ് കാര്‍പ്പെറ്റിലൂടെ നടന്നെത്തിയത് കറുപ്പ് നിറത്തിലുള്ള  ഫെതര്‍ ഗൗണ്‍ അണിഞ്ഞാണ്.  സ്മോക്കി മേക്ക് അപ്പ്  അലസമായ മുടികള്‍, ദീപികയുടെ  ലുക്ക്‌ ഏറെ മനോഹരമായിരുന്നു.

2 /3

ബോളിവുഡിലെ ഗ്ലാമറസ് താരം ഉര്‍വശി റൗതേല ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.  ആദ്യ ദിവസം വെള്ള ഗൗണില്‍  മാലാഖയെപ്പോലെ കാണപ്പെട്ട താരം  മനോഹരിയായി കാണപ്പെട്ടു. 

3 /3

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ആറാം ദിവസം ഉര്‍വശി റൗതേലയും തിരഞ്ഞെടുത്ത നിറം കറുപ്പാണ്.  കറുപ്പ് നിറത്തിലുള്ള ഫ്രില്‍ ഗൗണ്‍ ആണ് ഉര്‍വശി  റൗതേല അണിഞ്ഞിരുന്നത്.  

You May Like

Sponsored by Taboola