BREAKING..!! PM Narendra Modi യുടെ C-130J Super Hercules Purvanchal Expressway -യില്‍ ലാന്‍ഡ്‌ ചെയ്തു, ചരിത്ര നേട്ടവുമായി ഉത്തര്‍ പ്രദേശ്‌ , ചിത്രങ്ങള്‍ കാണാം

യുപിയുടെ വികസനത്തിന്റെ ഹൈവേയായ  Purvanchal Expressway ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിക്കും.    ഉത്ഘാടനത്തിനായി പ്രധാനമന്തി എത്തിയ     C-130J Super Hercules ലാന്‍ഡ്‌ ചെയ്ടത്  പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേയിലാണ്.  രാജ്യത്തിന്‍റെ പുതിയ ചരിത്ര നിമിഷത്തിലേയ്ക്ക്.... 

യുപിയുടെ വികസനത്തിന്റെ ഹൈവേയായ  Purvanchal Expressway ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിക്കും.    ഉത്ഘാടനത്തിനായി പ്രധാനമന്തി എത്തിയ     C-130J Super Hercules ലാന്‍ഡ്‌ ചെയ്ടത്  പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേയിലാണ്.  രാജ്യത്തിന്‍റെ പുതിയ ചരിത്ര നിമിഷത്തിലേയ്ക്ക്.... 

1 /6

പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ ഉദ്ഘാടനം,  പ്രധാനമന്ത്രി മോദി സഞ്ചരിച്ച C-130J Super Hercules 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇറങ്ങി.

2 /6

പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ എയർസ്ട്രിപ്പിൽ സൂപ്പർ ഹെർക്കുലീസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങുന്നത് കാണാം.

3 /6

  പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ  (Purvanchal Expressway) നീളം 341 കിലോമീറ്ററാണ്. ഇത് ലക്നൗ-സുൽത്താൻപൂർ റോഡിൽ (ദേശീയ പാത -731) സ്ഥിതി ചെയ്യുന്ന ചൗദ്‌സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് യുപി-ബീഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിൽ അവസാനിക്കും. എക്‌സ്പ്രസ് വേയ്‌ക്ക് നിലവില്‍ ആറു വരിയാണുളളത്. ഭാവിയിൽ എട്ടു വരിയായി വികസിപ്പിക്കും. ഏകദേശം 22,500  കോടി രൂപ ചിലവിലാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. 

4 /6

പുർവാഞ്ചൽ എക്സ്പ്രസ്വേ വികസനത്തിന്‍റെ ഹൈവേയാണെന്നായിരുന്നു   UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ഉത്തർപ്രദേശിൽ പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹൈവേയിൽ പറന്നിറങ്ങി. സുൽത്താൻപൂരിൽ ഹൈവേയിൽ സ്ഥാപിച്ച എയർസ്ട്രിപ്പിന്റെ പരീക്ഷണാർത്ഥമാണ് യുദ്ധവിമാനങ്ങൾ പറന്നിറങ്ങിയത്. സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഇതിൽ പങ്കെടുത്തത്.  

5 /6

അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ലാൻഡിംഗ്/ടേക്ക് ഓഫ് ചെയ്യുന്നതിനായി സുൽത്താൻപൂർ ജില്ലയിലെ എക്സ്പ്രസ് വേയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസവും നടക്കും.  

6 /6

സംസ്ഥാന സർക്കാരിന്‍റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും സ്വപ്‌ന പദ്ധതിയാണ് എക്‌സ്‌പ്രസ് വേ. 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ വലിയ "സമ്മാനം" കൂടിയാണിത്.

You May Like

Sponsored by Taboola