Malayalam Astrology Predictions: ഇവർക്കെല്ലാം വലിയ സാമ്പത്തിക ലാഭവും, നേട്ടങ്ങളും ശനിയുടെ ഉദയം വഴി കൈവരും
മാർച്ച് 25 നാണ് ഈ വർഷം ഹോളി. ഗ്രഹങ്ങളുടെ ചലനം കണക്കിലെടുക്കുമ്പോൾ, ഈ വർഷത്തെ ഹോളി ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
മാർച്ച് 18-ന് ശനി കുംഭം രാശിയിൽ നിന്ന് ഉയരും. ഇതിനൊപ്പം ഹോളിയിലെ ചന്ദ്രഗ്രഹണം കൂടി എത്തുന്നതോടെ ഇതു വഴി രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാവുന്നതെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ഇക്കാലയളവ് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ വരുമാനം ചിലപ്പോൾ വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മത്സര പരീക്ഷകൾക്കും മറ്റും തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ഒരു സുഹൃത്തിന്റെ സഹായത്തോടെ, ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഇല്ലാതാകാൻ സാധിക്കും.
തുലാം രാശിക്കാർക്ക് ശനിയുടെ ഉയർച്ചയിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനാകും. പണം സമ്പാദിക്കാനുള്ള ശക്തമായ സാധ്യതകൾ വരും. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. കരിയറിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുമുണ്ട്.
ധനു രാശിക്കാർക്ക് ചന്ദ്രഗ്രഹണം വഴി പ്രയോജനം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ ക്രമേണ അവസാനിക്കാൻ തുടങ്ങും. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ, കരിയറിലെ എല്ലാ ജോലികളും പൂർത്തിയാക്കും. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടുന്ന സമയമാണിത്
ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യവും കൃത്യവുമാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. വിശദവും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെട്ട മേഖലയിലെ ഒരു വിദഗ്ദ്ധനെ സമീപിക്കുക.