ആഹാരം കഴിച്ചതിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിച്ച്നോക്കൂ.. ഗുണങ്ങൾ നിരവധിയാണ്.
ഭക്ഷണത്തിനു ശേഷം ഒരു മൗത്ത് ഫ്രഷ്നർ ആയി പെരുംജീരകം സാധാരണയായി ഉപയോഗിക്കുന്നു. പക്ഷേ ഇതിനേക്കാൾ ഉപരിയായി ഒട്ടനവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് പെരുംജീരകം. ആഹാരം കഴിച്ചതിന് ശേഷം ഒരു നുള്ള് പെരുംജീരകം കഴിച്ച്നോക്കൂ.. ഗുണങ്ങൾ നിരവധിയാണ്.
പെരുംജീരകം വായ്നാറ്റം അകറ്റാൻ ഗുണകരമാണ്. പെരും ജീരകത്തിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ് നാറ്റം അകറ്റുകയും വായ എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പെരും ജീരകം ബീറ്റാ കരോട്ടിനാൽ സമ്പന്നമാണ്. ഇവ ടൈപ്പ് 2 പ്രമേഹരോഗികളിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പെരുജീരകത്തിൽ കാൽഷ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങി ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അതുപോലെ ഇവയിൽ കലോറിയും കുറവാണ്.
സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ പെരുംജീരകം സഹായിക്കുന്നു. ആർത്തവ സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇത് കുറയ്ക്കുന്നു.
പെരും ജീരകത്തിൽ ഉയർന്ന അളവിൽ ഫൈറ്റോന്യൂട്രിയന്റുകൾ കാണപ്പെടുന്നു. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
ഭക്ഷണത്തിന് ശേഷം കുറച്ച് പെരും ജീരകം കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)