ബ്രിട്ടീഷ് സ്റ്റൈൽ ഡ്രസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി.
തിരുവനന്തപുരം സ്വദേശിനിയായ താരം മോഡലിങ് രംഗത്ത് നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. രണ്ടാമത്തെ ചിത്രമായ മായനദിയാണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറാണ് ഐശ്വര്യ ലക്ഷ്മിയുടേതായി പുറത്തിറങ്ങാനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം.