Actor Rahul Madhav Wedding: നടൻ രാഹുൽ മാധവ് വിവാഹിതനായി, വധു ദീപശ്രീ - കാണാം ചിത്രങ്ങൾ

ബാങ്കോക് സമ്മർ ആണ് രാഹുൽ മാധവിൻറെ ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

Rahul Madhav Wedding: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. രാഹുൽ മാധവിന് ആശംസകൾ നേർന്ന് താരങ്ങൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. തമിഴ് ചിത്രം അതേ നേരം അതേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുലിന്റെ സിനിമാ അരങ്ങേറ്റം. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola