Oscars 2023 : ഓസ്കാർ നേടിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം? ഇതാ ലിസ്റ്റ്...

Oscars Winning Movies OTT Platforms : ഇന്ത്യക്ക് അഭിമാനകരമായ പുരസ്കാര നേട്ടമാണ് ആർആർആറിലെ നാട്ടു നാട്ടു ഗാനവും ദ എലഫന്റ് വിസ്പറേഴ്സും ഓസ്കാർ വേദിയിൽ നിന്നും നേടി നൽകിയത്. സീ5ലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റിലുമാണ് ആർആർആർ ഒടിടിയിൽ കാണാൻ സാധിക്കുക. ഇതിന് പുറമെ ഓസ്കാർ ചിത്രങ്ങളുടെ ഒടിടി അവകാശം നേടിയെടുത്ത പ്ലാറ്റ്ഫോമുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

1 /11

മികച്ച സിനിമ, സംവിധായകൻ, നടി തുടങ്ങിയ ഏഴോളം അക്കാദമി പുരസ്കാരങ്ങൾ വാരി കൂട്ടിയ ചിത്രമാണ് എവെരിത്തിങ് എവെരിവെയ്ർ ഓൾ അറ്റ് വൺസ്. ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവിനാണ്.  

2 /11

മികച്ച ഛായഗ്രഹണം, രാജ്യാന്തര എന്നീ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ്.

3 /11

മികച്ച നടൻ, മേക്കപ്പ്, ഹെയർ സ്റ്റൈൽ എന്നീ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ദി വെയിൽ. അതേസമയം ചിത്രത്തിന് ഒടിടി അവകാശം ഇതുവരെ ഒരു ഇന്ത്യൻ ഒടിടി പ്ലാറ്റ്ഫോമും നേടിട്ടില്ല.

4 /11

മികച്ച വസ്ത്രാലങ്കാരത്തിന് ഓസ്കാർ നേടിയ ചിത്രമാണ് ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ മാർവൽ ചിത്രം കാണാൻ സാധിക്കുന്നതാണ്.

5 /11

മികച്ച വിഷ്വൽ എഫക്ട് പുരസ്കാരമാണ് ജെയിംസ് കാമറൂണിന്റെ അവതാർ: ദി വേ ഓഫ് വാട്ടർ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല.

6 /11

മികച്ച ശബ്ദ സംവിധാനത്തിനുള്ള പുരസ്കാരമാണ് ടോം ക്രൂസ് ചിത്രം ടോപ് ഗണ്: മാവെറിക് സ്വന്തമാക്കിയത്. ആമസോൺ പ്രൈം വീഡിയോയിൽ ഈ ആക്ഷൻ ചിത്രം കാണാൻ സാധിക്കുന്നതാണ്.

7 /11

ഒറിജിനൽ ഗാനം എന്ന വിഭാഗത്തിലാണ് എംഎം കീരവാണി ഒരുക്കിയ ആർആർആറിലെ നാട്ടു നാട്ടു ഗാനം ഓസ്കാർ നേടുന്നത്. ചിത്രം സീ5ലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും കാണാൻ സാധിക്കുന്നതാണ്.  

8 /11

ഇന്ത്യയിൽ നിന്നുമെത്തി ഓസ്കാർ നേടിയ മറ്റൊരു ചിത്രമാണ് ദ എലിഫന്റ് വിസ്‌പറേഴ്സ്. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ദ എലിഫന്റ് വിസ്‌പറേഴ്സിന്റെ നേട്ടം. ഈ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കുന്നതാണ്

9 /11

മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ ഓസ്കാർ നേടുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.  

10 /11

മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരമാണ് വുമെൺ ടോക്കിങ് നേടിയത്. ഈ ചിത്രത്തിന്റെ ഒടിടി അവകാശം ആർക്കും ലഭ്യമായിട്ടില്ല.

11 /11

മികച്ച ഡോക്യുമെന്ററി പുരസ്കാരമാണ് നവൽനി സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ ഡോക്യുമെന്ററിയുടെ ഡിജിറ്റൽ അവകാശം ആർക്കും ലഭ്യമായിട്ടില്ല.

You May Like

Sponsored by Taboola